• HOME
  • »
  • NEWS
  • »
  • kerala
  • »
  • Tourist Harassed in kovalam| കോവളം സംഭവം; തെറ്റ് ചെയ്തിട്ടില്ലെന്ന് നടപടി നേരിട്ട ഗ്രേഡ് എസ്ഐ

Tourist Harassed in kovalam| കോവളം സംഭവം; തെറ്റ് ചെയ്തിട്ടില്ലെന്ന് നടപടി നേരിട്ട ഗ്രേഡ് എസ്ഐ

സർവീസിൽ നിന്ന് വിരമിക്കാൻ അഞ്ചു മാസം മാത്രമാണ് ബാക്കിയുള്ളത് എന്നും കത്തിൽ പറയുന്നു

  • Share this:
    തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരൻ സ്റ്റീഫൻ അസ്ബർഗിനെ (Tourist Harassed in kovalam)അപമാനിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ ടി കെ ഷാജി മുഖ്യമന്ത്രിക്ക് പരാതി നൽകി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും പരാതി നൽകിയിട്ടുണ്ട്. സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

    തെറ്റ് ചെയ്തിട്ടില്ലെന്നാണ് കത്തിലെ വിശദീകരണം. നടപടിക്രമങ്ങൾ പാലിച്ചാണ് ജോലി ചെയ്തത്. തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ നടപടി എടുത്തത്. സർവീസിൽ നിന്ന് വിരമിക്കാൻ അഞ്ചു മാസം മാത്രമാണ് ബാക്കിയുള്ളത് എന്നും കത്തിൽ പറയുന്നു. നേരത്തെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നടപടിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
    Also Read-Tourist Harassed in kovalam | ഒരു ഗ്യാപ്പ് കിട്ടിയാൽ ഇടിയൻ പൊലീസാകുമോ കേരള പൊലീസ്?

    അതേസമയം കോവളത്ത് സ്വീഡിഷ് പൗരനെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും. പ്രിൻസിപ്പൽ എസ് ഐ അനീഷിനും പരിശോധനയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാകും നടപടി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടക്കുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചിലര്‍ കൈയേറിയെന്ന സ്റ്റീഫന്റെ പരാതിയിൽ ഇടപെടൽ നടത്തണമെന്ന് ഇന്നലെ മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
    Also Read-Tourist harassed in Kovalam | കോവളത്ത് സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

    മന്ത്രിയുടെ നിർദേശ പ്രകാരമാണ് സ്റ്റീഫൻ എ സിയെ കാണാൻ എത്തിയത്. ഹോംസ്റ്റേ നടത്തുന്നതിനായി താൻ വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിൽ നിലനിൽക്കുന്ന കേസിൽ  എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും തന്നെ സഹായിക്കാമെന്നു കമ്മിഷണർ ഉറപ്പ് നൽകിയതായും സ്റ്റീഫൻ പറഞ്ഞു.

    ഇതുവരെയുള്ള സർക്കാർ ഇടപെടലിൽ തൃപ്തനാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും സ്റ്റീഫൻ  പ്രതികരിച്ചു. കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രശ്നത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ കൊല്ലത്ത് പറഞ്ഞു.
    Published by:Naseeba TC
    First published: