• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ സസ്പെൻഷനിലായ എസ്എസ്ഐ അറസ്റ്റിൽ

സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ സസ്പെൻഷനിലായ എസ്എസ്ഐ അറസ്റ്റിൽ

സസ്പെൻഷനിലായ മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു

  • Share this:

    തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കുകയും തെറി വിളിക്കുകയും ചെയ്തെന്ന പരാതിയിൽ എഎസ്ഐ അറസ്റ്റിൽ. സസ്പെൻഷനിലായ മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

    ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്നും സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ജയൻ. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തത് എന്നാരോപിച്ചായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സാജിദിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. കൂടാതെ തെറി വിളിക്കുകയും ചെയ്തു. സാജിദ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതോടെയാണ് ജയനെതിരെ കേസെടുത്തത്.

    Also Read- ‘വീടുകയറി വെട്ടും’; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് ഗുണ്ടാ ബന്ധത്തിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥന്റെ വധ ഭീഷണി

    കഴിഞ്ഞ ദിവസമാണ് ​ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്. എസ്എച്ച് ഒ അടക്കം ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലം മാറ്റുകയുമായിരുന്നു. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാർട്ടികളിലെ സന്ദർശനം, വിവരങ്ങൾ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുക്കൽ അടക്കം പൊലീസിന്റെ അവിശുദ്ധ ബന്ധങ്ങളുടെ ഒട്ടനവധി വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച്- ഇന്റലിജെൻസ് റിപ്പോർട്ടുകളിലുള്ളത്.

    Published by:Rajesh V
    First published: