കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടു; CITU യൂണിറ്റ് കണ്‍വീനറിന് സസ്പെന്‍ഷൻ

തുറവൂരിലെ സംഭവം സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതായി സിഐടിയു

News18 Malayalam
Updated: August 28, 2020, 10:52 PM IST
കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടു; CITU യൂണിറ്റ് കണ്‍വീനറിന് സസ്പെന്‍ഷൻ
CITU
  • Share this:
ആലപ്പുഴ: ആലപ്പുഴ തുറവൂർ ആശുപത്രിയിൽ കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. സിഐടിയു യൂണിറ്റ് കണ്‍വീനറായ എ.വിജയനെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ബയോ സേഫ്റ്റി കാബിനറ്റ് ഇറക്കാൻ സിഐടിയു തൊഴിലാളികൾ പതിനാറായിരം രൂപ ചുമട്ടുകൂലി ആവശ്യപ്പെട്ടതോടെ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്നായിരുന്നു മെഷീൻ ഇറക്കിയത്. ഒമ്പതിനായിരം വരെ നൽകാൻ തയ്യാറായിരുന്നു സിഐടിയു ഒത്തുതീർപ്പിന് ഇല്ലാതെ വന്നതോടെ ജീവനക്കാർ മെഷീൻ ഇറക്കുകയായിരുന്നു.

You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ്; 2097 പേർ രോഗമുക്തി നേടി [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
വാർത്തകളുടെ അടിസ്ഥാനത്തിൽ തുറവൂരിലെ ചുമട്ടുതൊഴിലാളികളിൽ നിന്ന് സിഐടിയു ഏരിയ നേതൃത്വം വിശദീകരണം തേടി. തുറവൂരിലെ സംഭവം സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ പറഞ്ഞു.

എന്നാൽ ഏകദേശതുക മാത്രമാണ് പറഞ്ഞതെന്നും പിന്നീട് സംസാരങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നുമാണ് തൊഴിലാളികളുടെ വിശദീകരണം. ക്രയിൻ ഉപയോഗിച്ച് മാത്രമേ 250 കിലോഗ്രാം ഭാരമുള്ള ഉപകരണം ഉയർത്താനാകു എന്നതിനാലാണ് പതിനായിരം രൂപ അധികം ചോദിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു.
Published by: user_49
First published: August 28, 2020, 10:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading