നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അടിവസ്ത്രം മാറുന്ന വീഡിയോ വനിതാ ജീവനക്കാരുളള ഗ്രൂപ്പിൽ; KSRTC ഡ്രൈവർക്ക് സസ്പെൻഷൻ

  അടിവസ്ത്രം മാറുന്ന വീഡിയോ വനിതാ ജീവനക്കാരുളള ഗ്രൂപ്പിൽ; KSRTC ഡ്രൈവർക്ക് സസ്പെൻഷൻ

  35 വനിതാ ജീവനക്കാരുള്ള ഗ്രൂപ്പിലാണ് KSRTC ഡ്രൈവർ അടിവസ്ത്രം മാറുന്ന വീഡിയോ പോസ്റ്റ് ചെയ്തത്..

  Whatsapp

  Whatsapp

  • Share this:
   തിരുവനന്തപുരം: അടിവസ്ത്രം മാറുന്ന വീഡിയോ വനിതാ ജീവനക്കാരുള്ള സമൂഹമാധ്യമ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെ എസ് ആർ ടി സി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം സാബുവിനാണ് സസ്പെൻഷൻ ലഭിച്ചത്. വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ചാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് സാബുവിനെ സസ്പെൻഴഡ് ചെയ്തത്.

   കെ എസ് ആർ ടി സിയുടെ അംഗീകൃത യൂണിയന്‍റെ വാട്സാപ്പ് ഗ്രൂപ്പിലാണ് സാബു വീഡിയോ പോസ്റ്റ് ചെയ്തത്. വീട്ടിൽവെച്ച് അടിവസ്ത്രം ധരിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. സംഭവം വിവാദമായതോടെ, നെടുമങ്ങാട് ഇൻസ്പെക്ടർ ബി ഗിരീഷിന് മാനേജ്മെന്‍റ് അന്വേഷണ ചുമതലയേൽപ്പിച്ചു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സാബുവിനെ സസ്പെൻഡ് ചെയ്തത്.

   എം സാബുവിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ രൂക്ഷമായ പരാമർശങ്ങളുണ്ട്. ഗുരുതരമായ സ്വഭാവദൂഷ്യമാണ് കണ്ടെത്തിയതെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്നും ഗതാഗതവകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരിയുടെ ഉത്തരവിൽ പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അവമതിപ്പ് ഉണ്ടാക്കി. കൂടാതെ ജീവനക്കാരുടെ ഫോൺ ഓൺലൈൻ ക്ലാസിനായി മക്കൾ ഉപയോഗിക്കുന്നതിനാൽ ഈ വിഷയം കുടുംബങ്ങളിലും അവമതിപ്പുണ്ടാക്കി. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരനാണെങ്കിലും വർക്കിങ് അറേഞ്ച്മെന്‍റ് വ്യവസ്ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് സാബുവിന് സസ്പെൻഷൻ ലഭിച്ചത്.

   അറ്റകുറ്റപ്പണിക്കിടെ KSEB ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചത് ലൈനിലേക്ക് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിലെ വൈദ്യുതിയെത്തിയതിനാൽ

   ഇടുക്കി (Idukki) കട്ടപ്പനയിൽ (Kattappana) കഴിഞ്ഞ ദിവസം ജോലിക്കിടെ കെഎസ്ഇബി (KSEB) ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടെന്ന് കണ്ടെത്തൽ. നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

   നിർമല സിറ്റി മണ്ണാത്തിക്കുളത്തിൽ എം വി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു മരണം. വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് പണികൾ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

   Also Read- Bus Charge | ബസ് ചാര്‍ജ് വര്‍ധന ; വിദ്യാര്‍ഥി സംഘടനകളുമായി അടുത്ത മാസം 2ന് ചര്‍ച്ച നടത്തും: മന്ത്രി ആന്റണി രാജു

   എന്നിട്ടും ബെന്നിക്ക് ഷോക്കേറ്റതോടെയാണ് ഇലക്ട്രിക്കൽ ഇൻസ്പെ്ക്ടറേറ്റ് പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയത്. ജനറേറ്റർ കൃത്യമായി എർത്തിങ് നടത്താതിരുന്നത് മൂലമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് കണ്ടെത്തിയത്. വയറിങ് നടത്തിയതും ശരിയായ രീതിയിലായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

   തുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകിയ കെഎസ്ഇബിയും വീഴ്ച വരുത്തിയെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പറഞ്ഞു.

   തമിഴ്നാട് കൃഷ്ണഗിരിയിൽ KSRTC സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

   തമിഴ്നാട് (TamilNadu) കൃഷ്ണഗിരിയിൽ (Krishnagiri) കെഎസ്ആര്‍ടിസി സ്‌കാനിയ ബസും (KSRTC Scania Bus) ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആർടിസി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കാബിന്‍ അപകടത്തിൽ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്കാനിയ ബസ്.

   ഇന്ന് പുലര്‍ച്ചെ 6.30 ഓടെ സേലം- ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര്‍ അകലെയാണ് സംഭവം. തിരുവനന്തപുരം- ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

   ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് കരുതുന്നു
   Published by:Anuraj GR
   First published:
   )}