• HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂണിവേഴ്സിറ്റി കോളജ് സമരത്തിന്റെ പേരിൽ പണപ്പിരിവ്; KSU നേതാവിന് സസ്പെൻഷൻ

യൂണിവേഴ്സിറ്റി കോളജ് സമരത്തിന്റെ പേരിൽ പണപ്പിരിവ്; KSU നേതാവിന് സസ്പെൻഷൻ

പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി

അനന്തകൃഷ്ണൻ

അനന്തകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കെ എസ് യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അനന്തകൃഷ്ണനെ തൽസ്ഥാനത്തു നിന്നും സസ്പെന്റ് ചെയ്​തു. യൂണിവേഴ്സിറ്റി കോളജ് സമരവുമായി ബന്ധപ്പെട്ട് അനധികൃത പണ പിരിവ് നടത്തിയെന്ന പരാതിയിലാണ് നടപടി. യൂണിവേഴ്സിറ്റി കോളജ് സമരത്തിനുളള ചെലവ് എന്ന പേരിൽ സംഘടനയുടെ തീരുമാനമോ അനുവാദമോ ഇല്ലാതെ പിരിവ് നടത്തിയെന്ന പരാതി വന്നിരുന്നു.

    പണം നൽകാൻ തയ്യാറകാത്ത ചിലരെ ഭീഷണി പെടുത്തുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഇവരിൽ ഒരാൾ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ഒടുവിലാണ് കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത് സസ്പെൻഷൻ തീരുമാനം പ്രഖ്യാപിച്ചത്.
    First published: