തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ് കേസ് മുഖ്യപ്രതി പ്രവീൺ റാണയെ നായകനാക്കി സസ്പെൻഷൻ. എ.എസ്.ഐ സാന്റോ അന്തിക്കാടിനെതിരെയാണ് അച്ചടക്ക നടപടി. പ്രവീൺ റാണയെ കേന്ദ്രകഥാപാത്രമാക്കി ‘ചോരൻ’എന്ന സിനിമയാണ് സാന്റോ സംവിധാനം ചെയ്തത്.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രവീൺ റാണയുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ പങ്കെടുത്തതിനും പൊലീസ് വകുപ്പിൽ നിന്ന് അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനുമാണ് നടപടിയെടുത്തത്.
തൃശൂർ റേഞ്ച് ഐജിയുടെ നിർദേശപ്രകാരമാണ് നടപടി. പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണ് ചൂണ്ടിക്കാട്ടി തൃശൂർ സിറ്റി പൊലീസിന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു പ്രവീൺ റാണയെ നായകനാക്കി ഇയാൾ സിനിമയെടുത്തത്.
തൃശൂർ റൂറൽ പൊലീസ് ആസ്ഥാനത്ത് പി.ആർ.ഒയായി ജോലി ചെയ്തിരുന്ന സാന്റോ അന്തിക്കാടിനെ തലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലമാറ്റിയിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.