കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ പിഡബ്ല്യൂഡി(PWD) ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്(Suspension). കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും ഓവര്‍സീയര്‍ക്കുമെതിരെയാണ് നടപടി. കോഴിക്കോട് മായനാട് ഒഴുക്കരയിലെ റോഡിലാണ് അറ്റകുറ്റപ്പണി നടത്തിയത്. കുന്നമംഗലം സെക്ഷന്‍ അസി.എന്‍ഞ്ചീനിയര്‍ ജി ബിജു, ഓവര്‍സിയര്‍ പി കെ ധന്യ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യ്തത്.
തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു.
സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് എക്സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്‍ഞ്ചീനിയറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
17 മീറ്റര്‍ ദൂരത്തിലാണ് ടാര്‍ ചെയ്തത്. ഇതു നാട്ടുകാര്‍ തടഞ്ഞതോടെ റോഡിലിട്ട ടാറും മെറ്റലും കരാറുകാര്‍ മാറ്റി. ഇതറിഞ്ഞാണ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചത്. പ്രവൃത്തി നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നതടക്കം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
തകരാത്ത റോഡിലാണ് അറ്റകുറ്റപണി നടത്തിയതെങ്കില്‍ ഈ പ്രവണത ഇവിടെ മാത്രമാകില്ല. പലയിടത്തും നടക്കാന്‍ സാധ്യതയുണ്ട്. തകര്‍ന്ന റോഡുകളില്‍ രാത്രിയില്‍ ഉള്‍പ്പെടെ അറ്റക്കുറ്റ പണി നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.