• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC | ഒരു ചക്രമില്ലാതെ KSRTC സർവീസ്; ഏഴു ജീവനക്കാർക്ക് സസ്പെന്‍ഷൻ

KSRTC | ഒരു ചക്രമില്ലാതെ KSRTC സർവീസ്; ഏഴു ജീവനക്കാർക്ക് സസ്പെന്‍ഷൻ

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓർഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം : പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സർവീസ് (Bus Service) നടത്തിയ സംഭവത്തിൽ ഏഴ് ജീവനക്കാരെ കെ എസ് ആർ ടി സി (KSRTC) സസ്പെൻഡ് ചെയ്തു. കെഎസ്‌ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രജ്ഞിത് കുമാര്‍, എപി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

  കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓർഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ഇന്‍സ്‌പെക്ടര്‍ സി. ബാലന്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെ എസ് ആർ ടി സി എം.ഡി സസ്പെൻഡ് ചെയ്തത്.

  ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്. എന്നാല്‍,കോഴിക്കോട്ടേക്ക് ബസ് പുറപ്പെടുന്നതിന്റെ തലേ ദിവസം വരെ ബസ് വര്‍ക്ക്‌ഷോപ്പിലായിരുന്നു. ബസിന്റെ സ്‌പ്രിങ്‌സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാര്‍ജ്മാന്‍ മെക്കാനിക്കുകളോടു നിര്‍ദേശിച്ചു. മെക്കാനിക്കുകള്‍ അതനുസരിച്ച്‌ പ്രവര്‍ത്തിച്ചെങ്കിലും ചാര്‍ജ്മാന്‍ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിര്‍ദേശം മെക്കാനിക്കുകള്‍ക്കു നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
  ബസിന്റെ സ്‌പ്രിങ്സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റില്‍ രേഖപ്പെടുത്തിയില്ല. ഈ ബസിന്റെ ഒരു ടയര്‍ ഊരി മറ്റൊരു ബസിനിടാന്‍ നിര്‍ദേശിച്ച ടയര്‍ ഇന്‍സ്‌പെക്ടറും ബസ് എവിടെയെന്നോ ലോഗ്ഷീറ്റ് എവിടെയെന്നോ അന്വേഷിച്ചതുമില്ല . ബസ് ഓടിച്ചുനോക്കി സര്‍വീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്‌ചവരുത്തിയതായി ഡിപ്പോതല അന്വേഷണത്തിൽ കണ്ടെത്തി.

  തിളങ്ങുന്ന സ്റ്റിക്കറില്ല; മദ്യകുപ്പിയിൽ ഇനി ക്യുആർ കോഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യകുപ്പിയിൽ ക്യുആർ കോഡ് പതിക്കാനുള്ള ബിവറേജസ് കോർപ്പറേഷന്റെ നിർദേശം എക്സൈസ് വകുപ്പിന്റെ സജീവ പരിഗണനയിൽ. വില ഉൾപ്പെടെയുള്ളവ ഇനി ക്യൂആർ കോഡിലായിരിക്കും ഉണ്ടാകുക.

  Also Read- 'നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു'; ഓച്ചിറ സംഭവത്തിൽ മറുപടി പോസ്റ്റ്

  പുതിയ മദ്യനയത്തിൽ ഈ നിർദേശവും ഉൾപ്പെടും. നിലവിൽ മദ്യനിർമാണ കമ്പനികളിൽ നിന്ന് ഗോഡൗണുകളിൽ എത്തുന്ന കുപ്പികളിൽ തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. പുതിയ നിർദേശപ്രകാരം കമ്പനികൾ തന്നെ ക്യൂആർ കോഡ് പതിക്കും. ഗോഡൗണിൽ മദ്യത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സ്കാനർ ഒരുക്കും.

  ഈ സ്കാനർ വഴിയാകും ലോറികൾ കടന്നു പോകുക. കമ്പ്യൂട്ടറിൽ ശേഖരിക്കുന്ന വിവരം കോർപ്പറേഷൻ ആസ്ഥാനം വരെ ലഭിക്കും.

  അതേസമയം, 17 പുതിയ ഗോഡൗണുകൾ കൂടി ആരംഭിക്കാനും ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, നഗരങ്ങളിൽ കൂടുതലായി ഓരോന്നും മറ്റ് എല്ലാ ജില്ലകളിലും ഒന്നു വീതവുമാണ് പുതിയ ഗോഡൗണുകൾ ആരംഭിക്കുന്നത്. ഇതിനായുള്ള നിർദേശം എക്സൈസ് വകുപ്പിന് ബെവ്കോ നൽകി.

  23 ഗോഡൗണുകളാണ് നിലവിൽ ബെവ്കോയ്ക്ക് ഉള്ളത്. ഒരു ദിവസം 1 ലക്ഷം പെട്ടി മദ്യമാണ് സംസ്ഥാനത്തിന് ആവശ്യമായുള്ളത്. ഇതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ സൂക്ഷിക്കേണ്ടതുമുണ്ട്. നിലവിൽ ഇതിനുള്ള സൗകര്യമില്ല.
  Published by:Anuraj GR
  First published: