നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യപിച്ച് ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

  മദ്യപിച്ച് ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

  ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

  News18 Malayalam

  News18 Malayalam

  • Share this:
   കൊല്ലം: ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ് ഇന്‍സ്പെക്ടറെ സർവീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനാണ് സസ്പെന്‍ഷന്‍.

   ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ ബി രവി സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


   കളളനോട്ട് കേസ് ഒതുക്കാൻ കൈക്കൂലി; എസ് ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍


   തിരുവനന്തപുരം: വീട്ടിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസ് ഒതുക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസ‍റും (സിഐ) എസ് ഐയും ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ. ഇടുക്കി ഉപ്പുതറ മുൻ സി ഐ എസ് എം റിയാസ്, മുൻ ഉപ്പുതറ എസ് ഐ ചാർലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടോ‍ണീസ് തോമസ് എന്നിവരെയാണ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി സസ്പെൻ‍ഡ് ചെയ്തത്. കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

   Also Read- യുവതിയോടൊപ്പം ലൈംഗിക ബന്ധത്തിന് ഭർത്താവിന് 10,000 രൂപ നൽകിയ 80കാരൻ മരിച്ച നിലയിൽ

   തിരുവനന്തപുരത്ത് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി ഐ‍യാണ് റിയാസ്. ഇടുക്കി തങ്കമണി സ്റ്റേഷനിലെ എസ്ഐ ആണ് ചാർലി തോമസ്. മൂന്നു പേർക്കെതിരെയും വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഇടുക്കി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിക്കാ‍ണ് അന്വേഷണ ചുമതല. സിഐ റിയാസും മറ്റു പൊലീസുകാരും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളും ശബ്ദ‍രേഖയും കള്ളനോട്ട് കേസിലെ പ്രതി കൊല്ലം അഞ്ചൽ തടിക്കാട് വരാ‍ലഴികത്ത് വീട്ടിൽ ഹനീഫ് ഷിറോസ് പുറത്തു വിട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഡിജിപി അനിൽ കാന്ത് ഉത്തരവിട്ടത്.
   Published by:Rajesh V
   First published:
   )}