നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Suspended | അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് ഗ്രേഡ് എസ്ഐമാർക്ക് സസ്പെൻഷൻ

    Suspended | അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് ഗ്രേഡ് എസ്ഐമാർക്ക് സസ്പെൻഷൻ

    ബൈക്ക് മരിച്ച ആളുടെ വേണ്ടപ്പെട്ടവർക്ക് തന്നെ വിട്ട് കൊടുത്തു എന്ന് രേഖ ഉണ്ടാക്കി ആണ് ഇവർ ബൈക്ക് ഉപയോഗിച്ചിരുന്നത്.

    • Share this:
    മലപ്പുറം: മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് മലപ്പുറം (Malappuram) കാടാമ്പുഴ (Kadambuzha) പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (Suspension). ഗ്രേഡ് എസ് ഐമാരായ (Grade SIs) സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ് ചെയ്തത്.

    ഇക്കൊല്ലം ഓഗസ്റ്റിൽ ആണ് സംഭവം. വെട്ടിച്ചിറക്ക് അടുത്ത് കർണാടക സ്വദേശിയുടെ ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. മിനി ലോറിയിടിച്ച് ആയിരുന്നു അപകടം. അപകടത്തിൽ മരിച്ച കർണാടക ജാക്കിലി സ്വദേശി വിൻസെന്റ് എന്നയാളുടെ TN 30 S 9870 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ബൈക്ക് ആണ് ആണ് പോലീസുകാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്. ഈ ബൈക്ക് മരിച്ച ആളുടെ വേണ്ടപ്പെട്ടവർക്ക് തന്നെ വിട്ട് കൊടുത്തു എന്ന് രേഖ ഉണ്ടാക്കി ആണ് ഇവർ ബൈക്ക് ഉപയോഗിച്ചിരുന്നത്.

    Also Read- ഭർത്താവിനെ വെട്ടിക്കൊന്ന് യുവതി കുട്ടിയേയും എടുത്ത് വീടുവിട്ടിറങ്ങി; മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാർ

    സംഭവത്തിന് എതിരെ പോലീസിന് ഉള്ളിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നു. വിവരങ്ങൾ അറിഞ്ഞ മലപ്പുറം എസ് പി സുജിത്ത് ദാസ് എസ് താനൂർ ഡിവൈഎസ്പി ക്ക് നൽകിയ നിർദേശപ്രകാരം ആണ് പിന്നീട് അന്വേഷണം നടന്നത്. ഇതിനെ തുടർന്ന് ആണ് ഗ്രേഡ് എസ് ഐമാരായ സന്തോഷിനെയും പോളിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആകും ഇനി വകുപ്പു തല അന്വേഷണം നടത്തുക.

    Also Read- Suicide|പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കമെന്ന് വിശ്വസിപ്പിച്ച് 15.5 ലക്ഷം രൂപ തട്ടിയെടുത്തു; അറുപത്തിമൂന്നുകാരന്റെ ആത്മഹത്യയിൽ പ്രതി പിടിയിൽ

    തൃശൂർ സ്വദേശികളായ സന്തോഷും പോളിയും അടുത്തിടെ ആണ് മലപ്പുറത്തേക്ക് സ്ഥലം മാറി എത്തിയത്.  മുമ്പ് മലപ്പുറം കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ തൊണ്ടി മുതൽ ആയ നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ച് വിറ്റ കേസിൽ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ആണ് വീണ്ടും പോലീസിന് തന്നെ അപമാനം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള നടപടി പോലീസുകാരിൽ നിന്ന് ഉണ്ടായത്.

    Also Read-Shot Dead | വിവാഹച്ചടങ്ങിനിടെ വിവാദ ആള്‍ദൈവം രാംപാലിന്റെ പ്രഭാഷണം; സംഘര്‍ഷം; ഒരാളെ വെടിവെച്ചു കൊന്നു
    Published by:Rajesh V
    First published: