• HOME
  • »
  • NEWS
  • »
  • kerala
  • »
  • SUSPENSION FOR TWO POLICEMEN AFTER THEY ATTENDED IN UDF AISWARYA KERALA YATHRA

മുല്ലപ്പള്ളിക്കൊപ്പം ഫോട്ടോ, ചെന്നിത്തലയെ ഷാൾ അണിയിച്ചു; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

കോണ്‍ഗ്രസ് ചായ്‌വുള്ള പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്

police chennithala

police chennithala

  • Share this:
    കൊച്ചി: യു ഡി എഫ് നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തതിന് രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ.
    ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടു പൊലീസുകാർക്കെതിരെയാണ് നടപടി എടുത്തത്. എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സിൽജൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസുകാർ ചട്ടലംഘനം നടത്തി എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

    Also Like- 'രാജീവ് ഗാന്ധിയുടെ ഘാതകരെ പിടികൂടിയത് എൻ്റെ കൈ കൊണ്ട്'; തെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്'; ഐശ്വര്യ കേരള യാത്രയിൽ മേജർ രവി

    എഎസ് ഐമാരായ ഷിബു ചെറിയാൻ (കൺട്രോൾ റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്), ബിജു (കല്ലൂർക്കാട് പൊലീസ് സ്േറ്റഷർ)സിപിഒമാരായ സിൽജൻ (ഡോഗ് സ്ക്വാഡ് കളമശ്ശേരി), ദിലീപ് സദാനന്ദൻ (തൃപ്പൂണിത്തുറ ക്യാമ്പ്) എന്നിവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ചാണ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

    You May Also Like- ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍'; ട്രോളായി യു. ഡി. എഫിന്റെ പരസ്യം

    ബിജു, സിൽജൻ എന്നിവരെ കൂടാതെയുള്ളവർക്കെതിരെയും നടപടി എടുക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്നു സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുമ്പ് ജില്ലയിൽ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ആയിരുന്നു ഇവർ.

    You May Also Like- 'പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് പോവാനാകാത്തതിന്‍റെ നിരാശ': ഉമ്മന്‍ ചാണ്ടി

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര എറണാകുളത്ത് എത്തിയപ്പോഴാണ് സർവീസിലുള്ള പൊലീസുകാർ ചട്ടവിരുദ്ധമായി സ്വീകരണം നൽകിയതെന്ന ആരോപണം ഉയർന്നത്. വ്യാഴാഴ്ച രാത്രി എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ വെച്ചാണ് പൊലീസുകാർ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാർക്ക് വിനയായത്.

    You May Also Like - 'UDFനെ നിയന്ത്രിക്കുന്നത് ലീഗ്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയസന്ദേശം കൃത്യം;' എ.വിജയരാഘവൻ

    അതേസമയം, കോണ്‍ഗ്രസ് ചായ്‌വുള്ള പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. അതേസമയം ഭരണഘടനാ പദവിയിലുള്ള പ്രതിപക്ഷ നേതാവിനൊപ്പം പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കുന്നതിൽ അപാകതയില്ലെന്ന നിലപാടാണ് പൊലീസിലെ ഐ ഗ്രുപ്പുകാർ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പൊലീസുകാർ ഗസ്റ്റ് ഹൌസിലെത്തി നേതാക്കളെ കണ്ടതെന്നും ഇവർ വിശദീകരിക്കുന്നു. സംഭവത്തിൽ നിയമവശം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
    Published by:Anuraj GR
    First published:
    )}