നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാറമടയ്ക്കെതിരെ പരാതി നൽകിയ ആളുടെ ഫോൺ നമ്പറും പരാതിയും ചോർത്തി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

  പാറമടയ്ക്കെതിരെ പരാതി നൽകിയ ആളുടെ ഫോൺ നമ്പറും പരാതിയും ചോർത്തി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

  പരാതി നൽകി പത്ത് മിനുട്ടിനുള്ളിൽ നിരവധി ഭീഷണി കോളുകളാണ് പരാതിക്കാരന്റെ ഫോണിൽ വന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: പാറമട ഉടമകൾക്കെതിരെ പരാതി നൽകിയ വ്യക്തിയുടെ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പരാതിക്കാരൻ നൽകിയ പരാതിയും ഫോൺ നമ്പരും ചോർത്തി നൽകിയെന്നാണ് ആരോപണം.

   ചിറ്റാർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാജി പി ജോർജ്, സിവിൽ പൊലീസ് ഓഫീസർമാരായ ആർ.ആർ രതീഷ്, സച്ചിൻ കെപി എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി സസ്പെൻഡ് ചെയ്തത്. ചിറ്റാർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകളുടെ ഉടമകളെ സഹായിച്ചെന്നാണ് പരാതി.

   പരിസ്ഥിതി പ്രവർത്തകനായ ബിജു മോടിയിൽ ആണ് പരാതി നൽകിയത്. ചിറ്റാർ മീൻകുഴിതടതത്തിൽ ഭാഗത്ത് അനധികൃതമായി പാറഖനനം നടക്കുന്നതായി ബിജു കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ചിറ്റാർ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് വിവരം അന്വേഷിച്ചു. എന്നാൽ പത്ത് മിനുട്ടിന് ശേഷം അഞ്ചിൽ പരം നമ്പരുകളിൽ നിന്ന് ഭീഷണി കോളുകൾ ഉണ്ടായതായി ബിജുവിന്റെ പരാതിയിൽ പറയുന്നു.

   പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്ന് വീണു മരിച്ചു

   സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവ്യ (16) ആണ് മരിച്ചത്. തിരുവനന്തപുരം കവടയാറിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

   Also Read-Narendra Modi Birthday| പ്രധാനമന്ത്രിക്ക് ഇന്ന് സപ്തതി; ജന്മദിനം വിപുലമായി ആഘോഷിക്കാൻ ബിജെപി

   പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചഭക്ഷണത്തിനായി ആനന്ദ് സിംഗ് വീട്ടിലെത്തിയ സമയത്താണ് ദുരന്തം സംഭവിച്ചത്. ഭവ്യയുടെ അമ്മയും സഹോദരിയും വീട്ടുജോലിക്കാരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഭവ്യ.

   പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റ മകൾ ഭവ്യയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
   Published by:Naseeba TC
   First published: