• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sexual Abuse |KSRTC ബസിൽ യാത്രക്കാരിക്കെതിരായ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് സസ്പെൻഷൻ

Sexual Abuse |KSRTC ബസിൽ യാത്രക്കാരിക്കെതിരായ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് സസ്പെൻഷൻ

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോകുകയായിരുന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യാണ് സ​ഹ​യാ​ത്രക്കാരനിൽ നി​ന്ന് ലൈം​ഗി​കാ​തി​ക്ര​മത്തിന് ഇരയായത്

ksrtc-deluxe

ksrtc-deluxe

 • Share this:
  തി​രു​​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​ ലൈംഗി​കാ​തി​ക്ര​മത്തിന് ഇരയായ സം​ഭ​വ​ത്തി​ല്‍ ക​ണ്ട​ക്ട​ര്‍ ജാ​ഫ​റിനെ സ​സ്പെ​ന്‍ഡ് ചെയ്തു. സംഭവത്തിൽ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം നടത്തിയ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ട​ക്ട​റു​ടെ കൃ​ത്യ​വി​ലോ​പം വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് കെ എസ് ആർ ടി സി അധികൃതർ ഗതാഗതവകുപ്പിന് കൈമാറിയിരുന്നു. സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു നേരത്തെ അറിയിച്ചിരുന്നു.

  തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോകുകയായിരുന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യാണ് സ​ഹ​യാ​ത്രക്കാരനിൽ നി​ന്ന് ലൈം​ഗി​കാ​തി​ക്ര​മത്തിന് ഇരയായത്. തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസിൽ എറണാകുളത്തിനും തൃശൂരിനും ഇടയിൽവെച്ചാണ് അധ്യാപികയായ യാത്രക്കാരി ലൈംഗികാതിക്രമത്തിന് ഇരയായത്. ഈ സംഭവത്തെക്കുറിച്ച് കണ്ടക്ടറോട് പരാതി പറഞ്ഞപ്പോൾ തന്നെ അധിക്ഷേപിച്ചതായും അധ്യാപിക മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ അന്വേഷണം നടത്താൻ കെ എസ് ആർ ടി സി എം.ഡിക്ക് മന്ത്രി നിർദേശം നൽകി. ​തി​ക്ര​മം കാ​ട്ടി​യ ആ​ള്‍​ക്കെ​തി​രെ ക​ണ്ട​ക്ട​ര്‍ ന​ട​പ​ടി​യെ​ടുക്കാന്‍ തയ്യാറായില്ല. ഇ​തോ​ടെ​യാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ക​ണ്ട​ക്ട​റെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും, കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായും കെ എസ് ആർ ടി സി ഗതാഗതവകുപ്പിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

  അതേസമയം അതിക്രമം നടത്തിയയാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബഹളത്തിനിടെ അതിക്രമം നടത്തിയയാൾ ബസിൽനിന്ന് കടന്നുകളയുകയായിരുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. കോഴിക്കോട് സ്വദേശിനിയായ അധ്യാപിക നടക്കാവ് പൊലീസിലാണ് പരാതി നൽകിയത്. കൂടാതെ വനിതാകമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

  സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ പീഡിപ്പിച്ച് ആഭരണം തട്ടിയെടുത്തയാൾ അറസ്റ്റിൽ

  മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സ്ത്രീകളെ പീഡിപ്പിച്ചു ആഭരണങ്ങള്‍ കൈക്കലാക്കുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെയാണ് വളാഞ്ചേരി സിഐ ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.

  സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ബസ് ഉടമയാണ്, മീന്‍ മൊത്തവ്യാപാരി എന്നൊക്കെ പറഞ്ഞു പറ്റിച്ചു സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇതിന് ശേഷം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയും ചെയ്തതിനാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

  Also read- Me Too | 'ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു'; പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

  വളാഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടു കൂടി പ്രതിയെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എഴിനാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നു. പ്രതി പല സ്ഥലങ്ങളിലായി ക്വാര്‍ട്ടേഴ്‌സ് എടുത്ത് താമസിക്കാറാണ് പതിവെന്നും പ്രതിയുടെ പേരില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു.
  Published by:Anuraj GR
  First published: