നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Woman Found Dead | വീടിന് തീപിടിച്ച് യുവതി മരിച്ചു; കൂടെ ഉണ്ടായിരുന്ന സഹോദരിയെ കാണാനില്ല; ദുരൂഹത

    Woman Found Dead | വീടിന് തീപിടിച്ച് യുവതി മരിച്ചു; കൂടെ ഉണ്ടായിരുന്ന സഹോദരിയെ കാണാനില്ല; ദുരൂഹത

    മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പറവൂര്‍: വീടിനു തീപിടിച്ച്(Fire) യുതി മരിച്ചു(Death). ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ പെരുവാരം പനോരമ നഗര്‍ അറയ്ക്കപറമ്പില്‍ ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. വീട്ടില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരിയെ കാണാനില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.

      വിസ്മയ(25), ജിത്തു(22) എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. രണ്ടാമത്തെ മകള്‍ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. മൂത്തമകള്‍ വിസ്മയ ഇവരെ 12 മണിയോടെ എപ്പം വരുമെന്ന് തിരക്കി ഫോണ്‍ ചെയ്തിരുന്നു. രണ്ടു മണിയ്ക്ക് വിളിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞിരുന്നു.

      വീടിനകത്തു നിന്ന് മൂന്നുമണിയോടെ പുക ഉയരുന്ന കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു.

      തീപിടിത്തത്തില്‍ വീടിന്റെ രണ്ടു മുറികളും പൂര്‍ണമായി കത്തിയിരുന്നു. മൃതദേഹം പൂര്‍ണമായി കത്തക്കരിഞ്ഞ നിലയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

      Also Read-രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കള്ളനെന്ന് കരുതി ആക്രമിച്ചതെന്ന് മൊഴി

      വിസ്മയ ബിബിഎയും ജിത്തു ബിഎസ്‌സിയും പൂര്‍ത്തിയാക്കിയവരാണ്. ഒരാഴ്ച മുന്‍പ് ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ട് ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു.

      Also Read-Arrest | പതിമൂന്നുകാരിയെ നിരവധി തവണ പീഡനത്തിനിരയാക്കി; അതിഥി തൊഴിലാളി അറസ്റ്റില്‍

      കേസില്‍ ദുരൂഹത തുടരുന്നതിനാല്‍ ജിത്തുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. വിസ്മയയുടെ ഫോണ്‍ വീട്ടില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
      Published by:Jayesh Krishnan
      First published: