സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വീണ്ടും അന്വേഷണം; പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

പെണ്‍കുട്ടിയുടെ ആദ്യമൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

News18 Malayalam | news18-malayalam
Updated: May 30, 2020, 10:42 AM IST
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വീണ്ടും അന്വേഷണം; പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്
Swami gangeahananda
  • Share this:
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ജനനേന്ദ്രീയം മുറിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും ഇതിൽ ഉന്നതര്‍ക്ക് പങ്കുണ്ടെന്നുമാണ് കണ്ടെത്തൽ. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും. 2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ ഗംഗേശാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു.

TRENDING:Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി[NEWS]കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
ഇതിനിടെയാണ്  അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പെണ്‍കുട്ടിയുടെ ആദ്യമൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആദ്യം പരാതിക്കാരിയും പിന്നീട്  മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. പൊലീസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് മാറിചിന്തിക്കാന്‍ കാരണം.

ഇതുകൂടാതെ ഗൂഡാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ജനനേന്ദ്രീയം മുറിക്കുന്നതിനേക്കുറിച്ചുള്ള ദൃശ്യങ്ങള്‍ സംഭവത്തിന് രണ്ട് മാസം മുന്‍പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായുള്ള മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട്. അതിനാല്‍ പെണ്‍കുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തര്‍ക്കങ്ങളേ തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണ് തീരുമാനം.
First published: May 30, 2020, 10:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading