HOME /NEWS /Kerala / സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു

സ്വാമി ഗംഗേശാനന്ദ

സ്വാമി ഗംഗേശാനന്ദ

2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവം നടക്കുന്നത്.

  • Share this:

    തിരുവനന്തപുരം:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി അന്വേഷിക്കാനുള്ള സംഘമായി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ. ബിജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് എസ്പിമാരായ പ്രശാന്തൻ കാണി, എ. ഷാനവാസ് എന്നിവർ അന്വേഷണ മേൽനോട്ടം വഹിക്കുമെന്നും എഡിജിപി ടോമിൻ ജെ തച്ചങ്കരി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

    ജനനേന്ദ്രീയം മുറിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും ഇതിൽ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സമഗ്രാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

    TRENDING:കിളിമാനൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം; യുവാവ് അറസ്റ്റിൽ [NEWS]ലോക്ക്ഡൗണിൽ പള്ളി തുറക്കുന്നതിനെ എതിര്‍ത്തു; നാദാപുരത്ത് INL പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം [NEWS]ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണവും വിഹാരപാതയും കൂടി; നല്ല വാർത്തകളെന്ന് പ്രധാനമന്ത്രി [NEWS]

    2017 മെയ് 19 രാത്രി തിരുവനന്തപുരത്താണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവം ഉണ്ടായത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ത്ഥിനി സ്വയരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു വിലയിരുത്തൽ.

    പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി മൊഴി നല്‍കി. ഇതോടെ ഗംഗേശാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ്  അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

    ലൈംഗിക ആക്രമണത്തെ ചെറുത്ത വിദ്യാർത്ഥിനിയുടെ നടപടിയെ മന്ത്രിമാരടക്കം നിരവധി പ്രമുഖർ അഭിനന്ദിച്ചിരുന്നു.

    First published:

    Tags: Swami Gangesananda