HOME /NEWS /Kerala / വന്ദേ ഭാരത് വസ്തുത അറിഞ്ഞ് തള്ളാൻ സന്ദീപാനന്ദഗിരി; സ്വാമിടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു

വന്ദേ ഭാരത് വസ്തുത അറിഞ്ഞ് തള്ളാൻ സന്ദീപാനന്ദഗിരി; സ്വാമിടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു

'വന്ദേഭാരത് ട്രെയിൻ കേരളത്തിൽ... നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക'.

'വന്ദേഭാരത് ട്രെയിൻ കേരളത്തിൽ... നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക'.

'വന്ദേഭാരത് ട്രെയിൻ കേരളത്തിൽ... നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക'.

  • Share this:

    തിരുവനന്തപുരം: വന്ദേഭാരത് എക്​സ്പ്രസ് ട്രെയിന്‍ കേരളത്തിലെത്തിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയാമായിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍ വലിയ വരവേല്‍പ്പാണ് ട്രെയിനിന് നല്‍കിയത്. ഇതിനു പിന്നാലെ ട്രെയിന്‍ വരവിനു പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടി സിപിഎം പ്രവര്‍ത്തകരും രംഗത്തുണ്ട്. ഇതിനിടെയിലാണ് കെ റെയിലിന്റെയും വന്ദേഭാരതിന്റെയും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി സ്വാമി സന്ദീപാനന്ദഗിരി തന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

    Also read-‘വന്ദേഭാരത് പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം; ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം’; കെ സുരേന്ദ്രന്‍

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

    വന്ദേഭാരത് ട്രെയിൻ കേരളത്തിൽ… നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ്: 2138 രൂപ. സമയം: 8 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കെഎസ്ആര്‍ടിസി മിന്നൽ ബസ് ചാർജ്: 671 രൂപ. സമയം: 9 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ-റെയിൽ ചാർജ്: 1325 രൂപ. സമയം: 3 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഫ്ലൈറ്റ് ചാർജ്: 2897 രൂപ… സമയം: 1 മണിക്കൂർ.. വിഷു ആശംസകള്‍..

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Swami Sandeepananda Giri, Vande Bharat Express