നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേഹാസ്വസ്ഥ്യം; സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  ദേഹാസ്വസ്ഥ്യം; സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  സ്വപ്‌ന സുരേഷ് വിയ്യൂര്‍ ജയിലിൽ ഉണ്ടായിരുന്നപ്പോഴും ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

  സ്വപ്ന സുരേഷ്

  സ്വപ്ന സുരേഷ്

  • Last Updated :
  • Share this:
   ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്‌നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

   ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന റിമാൻഡിൽ കഴിയുന്നത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

   Also Read Road Accident | നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ചു; സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു

   സ്വപ്‌ന സുരേഷ് വിയ്യൂര്‍ ജയിലിൽ ഉണ്ടായിരുന്നപ്പോഴും ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്നാണ് അന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് സ്വപ്‌ന നേഴ്‌സിന്റെ ഫോണ്‍ ഉപയോഗിച്ചതും പ്രമുഖര്‍ ആശുപത്രി സന്ദര്‍ശിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
   Published by:user_49
   First published:
   )}