• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh| സ്വപ്നയെയും ജോർജിനെയും ഉടൻ ചോദ്യം ചെയ്യും;  സ്വപ്നക്കെതിരെ കേസുകൾ ബലപ്പിച്ച് സംസ്ഥാന അന്വേഷണ ഏജൻസികൾ

Swapna Suresh| സ്വപ്നയെയും ജോർജിനെയും ഉടൻ ചോദ്യം ചെയ്യും;  സ്വപ്നക്കെതിരെ കേസുകൾ ബലപ്പിച്ച് സംസ്ഥാന അന്വേഷണ ഏജൻസികൾ

സ്പേസ് പാർക്ക് നിയമത്തിലെ സ്വപ്നയുടെ വ്യാജ ബിരുദ കേസിലും അന്വേഷണം ശക്തമാക്കുകയാണ്. അന്തിമ തെളിവെടുപ്പിനായി സംഘം പഞ്ചാബിലേക്ക് പോകും

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

  • Share this:
തിരുവനന്തപുരം:  സ്വപ്ന സുരേഷും പി സി ജോർജും പ്രതികളായ ഗൂഢാലോചനക്കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ പന്ത്രണ്ടംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജില്ലാ എസ് പി മധുസൂദനനാണ് സംഘത്തലവൻ.  ഇരുവരെയും ഉടൻ ചോദ്യം ചെയ്യും. സരിത്തിൽ നിന്ന് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

Also Read- Swapna Suresh| സ്വപ്‌നയ്‌ക്കെതിരായ കേസ് അന്വേഷിക്കാൻ ADGPയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി, എസ്.മധുസൂദനൻ അന്വേഷണത്തിന് നേതൃത്വം നൽകും, കണ്ണൂർ അഡീഷണൽ എസ്പി സദാനന്ദനും സംഘത്തിലുണ്ട്.  സംഘത്തിൽ ഡി വൈ എസ് പി, അസിസ്റ്റൻ്റ് കമ്മിഷണർ റാങ്കിലുള്ള പത്ത് ഉദ്യോഗസ്ഥരുണ്ട്.

Also Read- Swapna Suresh| 'യുഎഇ കോൺസുലേറ്റിൽ ദേശവിരുദ്ധ പ്രവർത്തനം നടന്നു': മുഖ്യമന്ത്രിക്ക് പങ്കെന്ന് കോടതിയിൽ സ്വപ്ന സുരേഷ്

സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം, മുഖ്യമന്ത്രി ഇന്നലെ  ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ.ടി.ജലീൽ കന്റോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയായിരുന്നു ജലീലിന്‍റെ പരാതി.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വപ്‌നയ്ക്കും പി സി ജോര്‍ജിനുമെതിരെ 120 ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്.

സ്വപ്നയെയും പി സി ജോർജിനെയും ഉടൻ ചോദ്യം ചെയ്യും. ഗൂഢാലോചന, കലാപ ശ്രമം എന്നിവയിൽ ശക്തമായ തെളിവു ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങും.

Also Read- Scrub-Typhus| തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു; പ്രത്യേക സംഘം സ്ഥലം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി

ഇതിനിടെ, സ്പേസ് പാർക്ക് നിയമത്തിലെ സ്വപ്നയുടെ വ്യാജ ബിരുദ കേസിലും അന്വേഷണം ശക്തമാക്കുകയാണ്. അന്തിമ തെളിവെടുപ്പിനായി സംഘം പഞ്ചാബിലേക്ക് പോകും. രണ്ടു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. അതേസമയം, സരിത്തിൽ നിന്ന് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഫോറൻസിക് പരിശോധനയ്ക്കുള്ള അപേക്ഷയും വിജിലൻസ് സമർപ്പിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സരിത്തിനോട് നിർദ്ദേശിച്ചിട്ടുമുണ്ട്
Published by:Rajesh V
First published: