• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇതൊന്നും ഓർമ്മിക്കുന്നില്ലെങ്കില്‍ മാനനഷ്ടകേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണൻ‌റെ ചിത്രങ്ങൾ പങ്കുവെച്ച് സ്വപ്ന സുരേഷ്

'ഇതൊന്നും ഓർമ്മിക്കുന്നില്ലെങ്കില്‍ മാനനഷ്ടകേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണൻ‌റെ ചിത്രങ്ങൾ പങ്കുവെച്ച് സ്വപ്ന സുരേഷ്

ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Share this:
തിരുവനന്തപുരം: ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്വപ്ന സുരേഷ്. സ്വപ്ന സുരേഷിൻ‌റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് സ്വപ്ന അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങളെന്ന പേരിൽ ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് നൽകാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. ബാക്കി തെളിവുകൾ കോടതിയിൽ ഹാജരാക്കാം' എന്നായിരുന്നു സ്വപ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.



മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമകൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് തോമസ് ഐസക് നേരത്തേ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീരാമകൃഷ്ണനും സ്വപ്നയുടെ ആരോപണങ്ങൾ തള്ളിയത്.

Also Read-'വ്യക്തിഹത്യക്ക് പിന്നിൽ സംഘപരിവാറിന്റെ കുബുദ്ധി'; ആരോപണങ്ങളെ നിയമപരമായി നേരിടും; പി. ശ്രീരാമകൃഷ്ണൻ

ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം അസത്യം പ്രചരിപ്പിക്കപ്പെടുകയാണ്. വ്യക്തിഹത്യക്ക് പിന്നിൽ സംഘപരിവാറിന്റെ കുബുദ്ധിയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതൊനൊപ്പം നിയമപരമായ വശങ്ങളും പരിശോധിക്കും. പാർട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.
Published by:Jayesh Krishnan
First published: