• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling | പ്രതി ചേര്‍ത്തത് അറിഞ്ഞത് വാർത്തകളുടെ അടിസ്ഥാനത്തിൽ; നിരപരാധി; സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിന്

Kerala Gold Smuggling | പ്രതി ചേര്‍ത്തത് അറിഞ്ഞത് വാർത്തകളുടെ അടിസ്ഥാനത്തിൽ; നിരപരാധി; സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിന്

തന്‍റെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രദർശിപ്പിക്കുന്നത്  സുപ്രീം കോടതി വിധിക്ക് എതിരാണ്. ആയതിനാൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് തടയണമെന്നും സ്വപ്ന ആവശ്യപ്പെടുന്നു .

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

  • Last Updated :
  • Share this:
കൊച്ചി . സ്വർണക്കടത്ത് കേസും ആയി തനിക്ക് ഒരു ബന്ധവും ഇല്ല എന്ന് സ്വപ്ന സുരേഷ്. ഹൈകോടതിയിൽ  അഡ്വേക്കറ്റ് ടി കെ രാജേഷ് കുമാർ മുഖേന നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് സ്വപ്നയുടെ വാദം.  തന്നെ പ്രതി ചേർത്തിരിക്കുന്നത് തന്നെ അറിയുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് .

ഐടി വകുപ്പിന് കീഴിലെ  കരാർ ജീവനക്കാരി ആണ് താൻ . മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന മാധ്യമ വാർത്തകൾ തെറ്റെന്നും സ്വപ്ന പറയുന്നു.  കോൺസുലേറ്റിൽ നിന്ന് പോന്നതിനു ശേഷവും തൻ്റെ സേവനം  അവർ തേടിയിരുന്നു.

ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ല. നയതന്ത്ര ബാഗ് കിട്ടാൻ വൈകിയപ്പോഴാണ് താൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചത്.തൻ്റെ മുൻ പരിചയമാണ് കോൺസുലേറ്റ് ഇതിനായി  പ്രയോജനപ്പെടുത്തിയത്. കോൺസുലേറ്റിൽ നിന്ന് നിർദേശിച്ചതിനെ തുടർന്നായിരുന്നു  കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ ഫോണിൽ വിളിച്ചത് . കോൺസുലേറ്റ് നൽകിയത് വ്യാജ സർട്ടിഫീക്കറ്റ് അല്ലെന്നും സ്വപ്ന മുൻകൂർ ജാമ്യപേക്ഷയിൽ പറയുന്നു.
You may also like:Kerala Gold Smuggling| സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതനും പങ്ക്; ഉദ്യോഗസ്ഥനെതിരെ യുഎഇ നടപടി എടുത്തേക്കും
[NEWS]
Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [NEWS] തീവ്രവാദികളുടെ ആക്രമണം; കശ്മീരിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു [NEWS]

തന്‍റെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രദർശിപ്പിക്കുന്നത്  സുപ്രീം കോടതി വിധിക്ക് എതിരാണ്. ആയതിനാൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് തടയണമെന്നും സ്വപ്ന ആവശ്യപ്പെടുന്നു .

ബുധനാഴ്ച രാത്രി ഓൺലൈനായി സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ വെള്ളിയാഴ്ച ഹൈകോടതി പരിഗണിച്ചേക്കും..
Published by:Asha Sulfiker
First published: