• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh | 'ശബ്ദരേഖ ഒരു മണിക്കൂറോളം'; മാധ്യമങ്ങൾക്ക് നൽകുന്നത് എഡിറ്റ് ചെയ്യാതെയെന്ന് സ്വപ്നാ സുരേഷ്

Swapna Suresh | 'ശബ്ദരേഖ ഒരു മണിക്കൂറോളം'; മാധ്യമങ്ങൾക്ക് നൽകുന്നത് എഡിറ്റ് ചെയ്യാതെയെന്ന് സ്വപ്നാ സുരേഷ്

ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് സ്വപ്ന സുരേഷ് പുറത്തുവിടുന്നത്

സ്വപ്ന സുരേഷ് (Photo- ANI)

സ്വപ്ന സുരേഷ് (Photo- ANI)

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിന് എതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ സ്വപ്ന സുരേഷ്. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് സ്വപ്ന സുരേഷ് പുറത്തുവിടുന്നത്. ഒരു മണിക്കൂറോളം നീളുന്ന ശബ്ദരേഖയാണ് പുറത്തുവിടുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകുന്നത് ശബ്ദരേഖയുടെ എഡിറ്റ് ചെയ്യാത്ത ഫയൽ ആണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങൾ ശബ്ദരേഖയിൽ ഉണ്ടെന്നാണ് സൂചന. പാലക്കാട് നടത്തുന്ന വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് നിർണായക ശബ്ദരേഖ പുറത്തുവിടുന്നത്.

    മുഖ്യമന്ത്രിയുടെ രാജിക്കായി വ്യാപക പ്രതിഷേധം; നിരവധി സ്ഥലങ്ങളിൽ സംഘർഷം

    തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ്. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചുകളിൽ സംഘർഷമുണ്ടായി. കോഴിക്കോട്, കണ്ണൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടർന്ന് കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

    കണ്ണൂരിലും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട്ട് പ്രതിഷേധക്കാർ ബിരിയാണി ചെമ്പ് കളക്ട്രേറ്റിലേക്ക് വലിച്ചെറിഞ്ഞു. സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിലേക്കാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

    കൊല്ലത്ത് കോൺഗ്രസ് ആർവൈഎഫ് പ്രവർത്തകർ സംയുക്തമായി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലേക്ക് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ ഒരു പൊലീസുകാരനും ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പത്തനംതിട്ടയിലും ആലപ്പുഴയിലും മാർച്ച് പൊലീസ് തടഞ്ഞു.

    'ഷാജ് കിരണിന്‍റെ വാട്സാപ്പിലൂടെ എഡിജിപിമാര്‍ 56 തവണ വിളിച്ചു'; ആരോപണവുമായി സ്വപ്നാ സുരേഷ്

    വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത്കുമാറും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഷാജ് കിരണിന്‍റെ വാട്സാപ്പിലൂടെ 56 തവണ തന്നെ വിളിച്ചെന്ന് സ്വപ്ന സുരേഷ് (Swapna Suresh). തന്‍റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണ് ഷാജ് കിരണ്‍ എത്തിയതെന്നും സ്വപ്ന ആരോപിക്കുന്നു. തന്റെ ഫോൺ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോഴാണ് എഡിജിപി അജിത്കുമാർ ഷാജിന്റെ വാട്സാപ്പിൽ വിളിച്ചതെന്ന് സ്വപ്ന പറഞ്ഞു.

    തന്നോടു വിലപേശാനും ഒത്തുതീ‍ർപ്പുണ്ടാക്കാനുമാണ് ഷാജ് കിരണും ഇബ്രാഹിമും വന്നത്. ‘ഞാൻ ഇതിന്റെ മീഡിയേറ്ററാണ്. ഒന്നാം നമ്പറിനെ കാണാൻ പോകുകയാണ്. ഒന്നാം നമ്പർ വളരെ ദേഷ്യത്തിലാണ്’ എന്നു ഷാജ് കിരൺ പറഞ്ഞതായും സ്വപ്ന ആരോപിക്കുന്നു. ഈ ‘ഒന്നാം നമ്പർ’ ആരാണെന്നു ഷാജ് കിരണിനോടു ചോദിക്കണമെന്നും സ്വപ്ന പറഞ്ഞു.

     Also Read- സ്വപ്‌നയ്‌ക്കെതിരായ കേസ് അന്വേഷിക്കാൻ ADGPയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

    അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തി. ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പ്രതികരിച്ചു. സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്.
    Published by:Anuraj GR
    First published: