സ്വപ്ന സുരേഷ് സാഗർ ഏലിയാസ് ജാക്കിയുടെ അവതാരം; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസങ്കേതം: ബിന്ദു കൃഷ്ണ

സ്വർണക്കള്ളക്കടത്ത് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിലും യുഡിഎഫ് സംസ്ഥാന വ്യാപകമായി  സമരങ്ങൾ സംഘടിപ്പിക്കും.

News18 Malayalam | news18-malayalam
Updated: July 9, 2020, 1:51 PM IST
സ്വപ്ന സുരേഷ് സാഗർ ഏലിയാസ് ജാക്കിയുടെ അവതാരം; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസങ്കേതം: ബിന്ദു കൃഷ്ണ
സ്വപ്ന സുരേഷ്
  • Share this:
കൊല്ലം: സ്വർണക്കടത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള സമര പരമ്പര കൊല്ലത്തും. യു ഡി എഫ്  തുടർച്ചയായ മൂന്നാം ദിവസവും സമരവുമായി നിരത്തിലെത്തി.

സ്വർണക്കടത്ത് കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയുടെ അവതാരമാണ് സ്വപ്ന സുരേഷെന്ന് ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാർ ഖജനാവുകൾ മുച്ചൂടും മുടിക്കുന്ന കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ള സങ്കേതമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, സ്വർണക്കടത്തുകാരിയുടെ ഫ്ളാറ്റിൽ അനവധി രാത്രികളിൽ ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന വിവരം പുറത്തുവരുമ്പോൾ ഉന്നതതല ബന്ധങ്ങളാണ് കള്ളക്കടത്തിന് പിന്നിലെന്ന് വ്യക്തം.
TRENDING: Covid 19 Super Spreading | തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു [NEWS]തിരുവനന്തപുരം നഗരപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു [NEWS]തൃശ്ശൂരിൽ പട്ടാപ്പകൽ കത്തിക്കരിഞ്ഞ് യുവാവ്; ഞെട്ടിത്തരിച്ച് നാട്ടുകാർ [PHOTO]
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശ സ്വർണകള്ളക്കടത്തിന് ഉണ്ടെന്ന് ഇതിനകം വ്യക്തമായി. സ്വർണക്കള്ളക്കടത്ത് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിലും യുഡിഎഫ് സംസ്ഥാന വ്യാപകമായി  സമരങ്ങൾ സംഘടിപ്പിക്കും.

സ്വപ്നയ്ക്കൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് കൂത്താടിയ ദൃശ്യം മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പകർത്തിയതായാണ് വിവരം. ഡി ജി പിക്ക് സ്വപ്നയെ അറസ്റ്റു ചെയ്യാൻ ധൈര്യമില്ല - ബിന്ദുകൃഷ്ണ പറഞ്ഞു.

കൊല്ലം ഹെഡ് പോസ്റ്റോഫീസിനു മുന്നിലായിരുന്നു യുഡിഎഫ് ധർണ. അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കൊല്ലം കളക്ടറേറ്റ് ചാടിക്കടന്നു. പോലീസുമായി നേരിയ സംഘർഷമുണ്ടായി. പ്രവർത്തകരെ പിന്നീട് അറസ്റ്റു ചെയ്തു മാറ്റി.
Published by: Naseeba TC
First published: July 9, 2020, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading