Kerala Gold Smuggling| സ്വർണം തിരുച്ചിറപ്പള്ളിയിലേക്ക്; സർക്കാർ ബോർഡ് വെച്ച കാറിൽ സ്വർണം എത്തിച്ചിരുന്നത് സ്വപ്ന

കോവിഡ് കാലത്ത് മാത്രം യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ 160 കിലോ സ്വർണം കടത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചു

News18 Malayalam | news18-malayalam
Updated: July 8, 2020, 3:32 PM IST
Kerala Gold Smuggling| സ്വർണം തിരുച്ചിറപ്പള്ളിയിലേക്ക്; സർക്കാർ ബോർഡ് വെച്ച കാറിൽ സ്വർണം എത്തിച്ചിരുന്നത് സ്വപ്ന
സ്വപ്ന സുരേഷ്
  • Share this:
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന സ്വർണം എത്തുന്നത് ചെന്നൈയിലെ വൻകിട സ്വർണ വ്യാപാരികളിലേക്ക്. ദുബായിലുള്ള ഫൈസൽ ഫരീദ് അവിടെനിന്നു സ്വർണം കടത്തുന്നത് ചെന്നൈ ലോബിക്കുവേണ്ടിയാണ്. സ്വപ്നാ സുരേഷ് നേരിട്ടാണ് സ്വർണം തിരുവനന്തപുരത്തുനിന്ന് കാറിൽ തമിഴ്‌നാട്ടിൽ എത്തിച്ചുനൽകുന്നത്. സർക്കാർ വാഹനമെന്ന ബോർഡുവെച്ച കാറിൽ തിരുച്ചിറപ്പിള്ളിയിലാണ് സ്വപ്ന സ്വർണം എത്തിച്ചിരുന്നതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

Related News- സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ

സർക്കാർ ബോർഡ് ഉള്ളതിനാൽ ചെക്ക് പോസ്റ്റുകളിൽ കാര്യമായ പരിശോധന നടത്താറില്ല. എവിടെയെങ്കിലും തട‍ഞ്ഞുനിർത്തി ചോദിച്ചാൽത്തന്നെ തമിഴ്‌നാട്ടിലുള്ള കേരള സർക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ഓഡിറ്റിങ്ങിനും മറ്റുമായി പോകുന്നതാണെന്നാണ് ഇവർ പറയാറുള്ളത്. കോവിഡ് കാലത്ത് മാത്രം യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ 160 കിലോ സ്വർണം കടത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം അഞ്ചുകിലോ സ്വർണമാണ് കടത്തിയത്. പിടിക്കില്ലെന്ന് ഉറപ്പുവന്നതോടെ ഇത് പടിപടിയായി ഉയർത്തി. ഒടുവിൽ 30 കിലോവരെയെത്തി. 160 കിലോ സ്വർണവും എത്തിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലേക്കാണെന്നാണ് വിവരം.

TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Swapna Suresh| ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]

ചെന്നൈയിലെ സ്വർണ വ്യാപാരികൾക്കായി തിരുവനന്തപുരം മാതൃകയിൽ സിംഗപ്പൂരിൽനിന്നും സ്വർണം കടത്തിയിട്ടുണ്ടെന്ന വിവരവും കസ്റ്റംസിന് ലഭിച്ചു. ചെന്നൈയിലേക്ക്‌ ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. ഇക്കാര്യം അന്വേഷിക്കാൻ കൊച്ചിയിൽനിന്നുള്ള കസ്റ്റംസ് സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.
Published by: Rajesh V
First published: July 8, 2020, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading