• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഗൂഢാലോചനക്കേസ് ; സ്വപ്ന സുരേഷിന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ഗൂഢാലോചനക്കേസ് ; സ്വപ്ന സുരേഷിന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുന്‍മന്ത്രി കെടി ജലീലിന്‍റെ പരാതിയില്‍  മൊഴി രേഖപ്പെടുത്തി

 • Share this:
  കൊച്ചി : തനിക്കെതിരായ ഗുഢാലോചനക്കേസ് എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി റജിസ്റ്റർ ചെയ്ത കേസിനു നിലനിൽപ്പില്ലെന്നു ചൂണ്ടിക്കാട്ടി സ്വപ്ന നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കുന്നതിനു മാറ്റി.

  സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുന്‍മന്ത്രി കെടി ജലീലിന്‍റെ പരാതിയില്‍  മൊഴി രേഖപ്പെടുത്തി. ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.

  ഗൂഢാലോചന നടത്തിയാണ് സ്വപ്ന സുരേഷ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താനാണ് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതെന്നും കാണിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയിലാണ് സ്വപ്നയ്‌ക്കെതിരെ കേസെടുത്തത്. ഗൂഢാലോചനയും കലാപശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

  മാധ്യമങ്ങളുമായി സംസാരിച്ചതോ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയതിന്റെയോ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാവില്ലെന്നാണ് സ്വപ്നയുടെ വാദം. മുഖ്യമന്ത്രിയും ഭാര്യ കമലയും ഉൾപ്പടെയുള്ളവർ യുഎഇ കോൺസിലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ട് എന്നായിരുന്നു സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴി. ഇരകൾക്കു സംരക്ഷണം നൽകാനുള്ള വിക്ടിം പ്രൊട്ടക്ഷൻ സ്കൂം പ്രകാരം തനിക്ക് സംരക്ഷണത്തിന് അർഹതയുണ്ടെന്നും സ്വപ്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു.

  കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

  പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് DYFI പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി; പൊലീസ് പുറത്താക്കി


  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനുള്ളില്‍ അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

  അഭിജിത്, ശ്രീജിത്, ചന്തു എന്നീ പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്നു. അഭിജിത്തിനെയും ശ്രീജിത്തിനെയും പൊലീസ്. മൂന്നു പ്രവര്‍ത്തകരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. സംസ്ഥാനത്ത് പലയിടത്തും ഇന്നും പ്രതിഷേധം അരങ്ങേറി. പലയിടത്തും അക്രമങ്ങളും സംഘര്‍ഷവുമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചു.

  കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറിഞ്ഞിരുന്നു. ഇതില്‍ ഓഫീസിന് കേടുപാടുണ്ടായി. രാവിലെ അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകര്‍ത്ത നിലയിലായിരുന്നു.
  Published by:Arun krishna
  First published: