• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ ടി ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവുണ്ട്; കോടതിയ്ക്ക് കൈമാറും': സ്വപ്ന സുരേഷ്

'കെ ടി ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവുണ്ട്; കോടതിയ്ക്ക് കൈമാറും': സ്വപ്ന സുരേഷ്

''മുൻമന്ത്രി കെ ടി ജലീൽ ദേശവിരുദ്ധ പ്രവൃത്തികൾ ചെയ്തു എന്നതിന്റെ തെളിവ് വക്കീലിന് കൊടുത്തിട്ടുണ്ട്. നാളെ അതു കോടതിയിൽ ഫയൽ ചെയ്യും. ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നു നാളെ അറിയും''

  • Last Updated :
  • Share this:
    കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (Enforcement Directorate) ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിയും സർക്കാരും കേസ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി പല നാടകങ്ങളും നടന്നു. താൻ കോടതിയിൽ 164 മൊഴി നൽകിയ ശേഷം തന്റെ ഡ്രൈവർ, വക്കീൽ തനിക്ക് ജോലി തന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവർക്കെതിരെയൊക്കെ ക്രൈംബ്രാഞ്ച് കേസെടുത്തു. നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

    മുൻമന്ത്രി കെ ടി ജലീൽ ദേശവിരുദ്ധ പ്രവൃത്തികൾ ചെയ്തു എന്നതിന്റെ തെളിവ് വക്കീലിന് കൊടുത്തിട്ടുണ്ട്. നാളെ അതു കോടതിയിൽ ഫയൽ ചെയ്യും. ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നു നാളെ അറിയും. ഇ ഡി ഈ കേസ് അന്വേഷിക്കുമ്പോൾ എല്ലാം പുറത്തു വരും. നാളത്തെ സത്യവാങ്മൂലത്തിലൂടെ എല്ലാം വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു.

    Also Read - EP Jayarajan| വിമാനത്തിലെ കയ്യേറ്റം; ഇ പി ജയരാജനെതിരെ വധശ്രമത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി

    കേരളത്തിൽ അന്വേഷണം നടന്നാൽ സത്യം തെളിയില്ലെന്ന വിഷമത്തിലായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. ഇ ഡിയിൽ പൂർണമായ വിശ്വാസമുണ്ട്. ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇ ഡിയുടെ നീക്കം പ്രതീക്ഷ നൽകുന്നതാണ്. സത്യം ഒരിക്കൽ പുറത്തുവരും. കേരളത്തിലാണെങ്കിൽ അന്വേഷണം തടസപ്പെടും. കേസ് വന്നപ്പോൾ മുതൽ മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചു തിരിമറി നടത്തുകയാണ്. 164 മൊഴിയിൽ മുഖ്യമന്ത്രിക്കും വീണാ വിജയനും എതിരായി നൽകിയ മൊഴിയുടെ തെളിവുകൾ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

    Also Read- Antony Raju | 'കാള പെറ്റു എന്നു കേട്ട് കയറെടുക്കരുത്' ; തൊണ്ടിമുതൽ മോഷണ കേസ് ആരോപണം തള്ളി ആന്റണി രാജു

    തന്റെ വക്കീലന്മാരെ കയ്യിലെടുക്കാൻ ശ്രമിക്കുകയും അതിനു വഴങ്ങാത്ത വക്കീലന്മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയാണ്. പാലക്കാട് കണ്ടിട്ടില്ലാത്ത പയ്യന്റെ പേരിൽ, ക്രൈംബ്രാഞ്ച് പറഞ്ഞത് ചെയ്യാത്തതിന് കേസെടുക്കുന്നു. സന്ദീപ് നായരെന്ന സ്ഥിരം കുറ്റവാളിയെ ഉപയോഗിച്ച് ഇ ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുന്നു. തന്റെ വോയ്സ് റെക്കോർഡ് എടുത്ത് റിലീസ് ചെയ്യുന്നു. കോടതിയിൽ പറയുന്ന കാര്യങ്ങൾ കള്ളമാണ് എന്നാണ് അവർ പറയുന്നത്. ഒന്നിനും തെളിവില്ലെന്നും പറയുകയാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
    Published by:Rajesh V
    First published: