• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'രഹസ്യമൊഴിയിൽ നിന്നു പിന്മാറില്ല. ഇനി ഞാൻ പിന്മാറണമെങ്കിൽ നിങ്ങളെന്നെ കൊല്ലണം' : സ്വപ്‌ന സുരേഷ്

'രഹസ്യമൊഴിയിൽ നിന്നു പിന്മാറില്ല. ഇനി ഞാൻ പിന്മാറണമെങ്കിൽ നിങ്ങളെന്നെ കൊല്ലണം' : സ്വപ്‌ന സുരേഷ്

തൻ്റെ രഹസ്യമൊഴിയിൽ വ്യത്യാസം ഉണ്ടെന്ന് സി പി എം നേതാക്കൾക്ക് എങ്ങനെ പറയാന്‍ കഴിയും ? സി പി എം നേതാക്കൾക്ക് രഹസ്യ മൊഴി കിട്ടിയോ എന്നും സ്വപ്ന ചോദിക്കുന്നു

 • Share this:
  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കുമെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ്. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. ഞാൻ നിരപരാധിയാകാൻ ശ്രമിക്കുന്നില്ല, രഹസ്യമൊഴി നൽകിയത് നിരപരാധിയാകാനല്ല,ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്, ജയിലിൽ ഇട്ട് അടിച്ചു കൊല്ലാൻ ആണേലും പിന്നോട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.

  താന്‍ ജയിലില്‍ കിടന്ന സമയത്ത് തന്നെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം' സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

  എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. ഞാൻ നിരപരാധിയാകാൻ ശ്രമിക്കുന്നില്ല, രഹസ്യമൊഴി നൽകിയത് നിരപരാധിയാകാനല്ല,ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്, ജയിലിൽ ഇട്ട് അടിച്ചു കൊല്ലാൻ ആണേലും പിന്നോട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.

  കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാല്‍ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്. എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മര്‍ദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കില്‍ അതിന് ശ്രമിക്കാം.ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

  തൻ്റെ രഹസ്യമൊഴിയിൽ വ്യത്യാസം ഉണ്ടെന്ന് സി പി എം നേതാക്കൾക്ക് എങ്ങനെ പറയാന്‍ കഴിയും ? സി പി എം നേതാക്കൾക്ക് രഹസ്യ മൊഴി കിട്ടിയോ എന്നും സ്വപ്ന ചോദിക്കുന്നു. കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.

  പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി LDF; വിശദീകരണ യോഗവും റാലിയും സംഘടിപ്പിക്കും


  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനൊരുങ്ങി സിപിഎമ്മും ഇടത് മുന്നണിയും. ഇതിന്‍റെ ഭാഗമായി ഈ മാസം 21 മുതല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും സംഘടിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ രാഷ്ട്രീയ വിശദീകരണം നല്‍കുക എന്നതാണ് പരിപാടി കൊണ്ട് മുന്നണി ലക്ഷ്യമിടുന്നത്.

  മുഖ്യമന്ത്രിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് വിമാനത്തില്‍ അരങ്ങേറിയതെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അവസാന നിമിഷമാണ് മൂന്ന് പേര്‍ വിമാനത്തില്‍ കയറിയത്. ഇതിലൊരാള്‍ വധശ്രമക്കേസ് ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്. കൂടെയുള്ളവര്‍ക്കെതിരേയുംനിരവധി കേസുകളുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണിത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ജനങ്ങളെ അണിനിരത്തും.
  Published by:Arun krishna
  First published: