നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Swapna Suresh | 'സംശയങ്ങള്‍ മാറ്റും; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും'; സ്വപ്ന സുരേഷ്

    Swapna Suresh | 'സംശയങ്ങള്‍ മാറ്റും; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും'; സ്വപ്ന സുരേഷ്

    സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എ  രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഒരു വർഷത്തിനുശേഷമാണ് ജയിൽ മോചിതയായത്.

    • Share this:
    കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി(Diplomatic Gold Smuggling)ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്ന് സ്വപ്ന സുരേഷ്(Swapna Suresh). മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുമെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. കൊച്ചിയിലെത്തി അഭിഭാഷകനെ സ്വപ്നസുരേഷ് കണ്ടു.

    നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കം പല പ്രമുഖരുടെ പേരുകളും ഉയർന്നു വന്നിരുന്നു. എന്നാൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് സ്വപ്ന സുരേഷ് പ്രതികരിച്ചിരുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. വൈകാതെ അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എ  രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഒരു വർഷത്തിനുശേഷമാണ് ജയിൽ മോചിതയായത്.

    ആറു കേസുകളിലും സ്വപ്ന സുരേഷിന‍്റെ ജാമ്യ ഉപാധികള്‍ കോടതിയിൽ സമർപ്പിച്ചിരുന്നു. എൻഐഎ കേസുൾപ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്.

    സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റെയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്.

    Also Read-Life Mission | ലൈഫ് മിഷന്‍ ധനസഹായത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    സാമ്പത്തിക തീവ്രവാദത്തിന്‍റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്. എന്നാൽ സ്വർണക്കടത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്നതിന് എന്ത് തെളിവാണ് പ്രതികൾക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എൻഐഎയുടെ വാദം.

    Also Read-Variyamkunnath | ചിത്രം വാരിയന്‍ കുന്നന്റെതെന്ന് ഉറപ്പിക്കാനാവില്ല, ഫ്രഞ്ച് മാഗിസിനില്‍ പേര് പറയുന്നില്ല; ഡോ. അബ്ബാസ് പനക്കല്‍

    എന്നാൽ വാദം തള്ളിയാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. ജയിൽ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും അവർക്ക് പറയാനുള്ളതെല്ലാം പറയുമെന്നുമാണ് സ്വപ്നയുടെ മാതാവ് പ്രഭാ സുരേഷ് പറഞ്ഞത്. തന്നെ ചിലർ ചേർന്ന് കുടുക്കിയതാണെന്നാണ് സ്വപ്ന ജയിലിൽ വച്ചു കണ്ടപ്പോൾ സ്വപ്ന പറഞ്ഞതെന്നും മാതാവ് പറഞ്ഞിരുന്നു.
    Published by:Jayesh Krishnan
    First published:
    )}