• HOME
 • »
 • NEWS
 • »
 • kerala
 • »
 • എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി; സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി; സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

എയര്‍ ഇന്ത്യാ ജീവനക്കാരനായ സിബുവിനെതിരെ വ്യാജ പരാതി നൽകിയ കേസിലാണ് നടപടി.

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

 • Last Updated :
 • Share this:
  തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ പരാതിയിൽ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.  ഈ മാസം 22 വരെയാണ് കസ്റ്റഡി കാലാവധി. എയര്‍ ഇന്ത്യാ ജീവനക്കാരനായ സിബുവിനെതിരെ വ്യാജ പരാതി നൽകിയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ജയിലിൽ എത്തി അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ഓണ്‍ലൈന്‍ വഴിയാണ് സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചത്.

  വ്യാജ പരാതി നൽകിയതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. എയര്‍ഇന്ത്യാ ഉദ്യോഗസ്ഥരെയും കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിന് സിബുവിനെതിരെ എയര്‍ ഇന്ത്യ നടപടിയെടുത്തിരുന്നു.

  സ്വര്‍ണക്കളളക്കടത്തുകേസില്‍ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലില്‍ കഴിയുകയാണ് സ്വപ്ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് ഇവരുടെ അമ്മ കത്തയച്ചിരുന്നു. സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ സ്വപ്ന രോഗബാധിതയാകാന്‍ സാധ്യതയുണ്ടെന്ന് കത്തില്‍ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കത്തിന്റെ അടിസ്ഥാനത്തില്‍ കോഫോ പോസ വിംങ് ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു.

  Also Read 'കരുതലാണ് പിണറായി; മലയാളികൾ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നതിൽ പിന്നെ എന്ത് അതിശയം?' : ജോൺ ബ്രിട്ടാസ്

  തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന മകളുടെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നയുടെ അമ്മ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് കത്ത് അയച്ചിരുന്നു. സെൻട്രൽ ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്നും  മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് കത്തിലെ ആവശ്യം, കത്തിന്‍റെ അടിസ്ഥാനത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് കത്തയച്ചിട്ടുണ്ട്.

  ജയിലിൽ ഡോക്ടറായി ജോലി നോക്കണം; അനുമതിക്കായി കോടതിയെ സമീപിച്ച് തിഹാറിലെ അൽ-ഖായിദ തടവുകാരൻ  ന്യൂഡൽഹി: ജയിലിനുള്ളിൽ ഡോക്ടറായി സേവനം അനുഷ്ടിക്കാൻ അനുമതി തേടി തടവുകാരൻ. അൽ ഖായിദ ബന്ധം സംശയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടർ കൂടിയായ തടവുകാരനാണ് ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഡ് 19 കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത് കൈകാര്യം ചെയ്യാൻ ജയിൽ അധികൃതരെ സഹായിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചാണ് സബീൽ അഹമ്മദ് എന്ന തടവുകാരൻ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

  'ജയിലിൽ കോവിഡ് കേസുകൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ആരോഗ്യ വിദഗ്ധൻ എന്ന നിലയിൽ തന്‍റെ വൈദഗ്ധ്യവും അനുഭവ സമ്പത്തും തടവുകാരുടെ ചികിത്സയ്ക്ക് വളരെയേറെ ഉപകാരപ്രദമാകും'. സ്പെഷ്യൽ ജഡ്ജ് ധർമ്മേന്ദർ റാണയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ സബീൽ പറയുന്നു.

  Also Read-ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ജീവനക്കാർക്ക് കോളടിച്ചു; ഒരു വർഷത്തിനിടെ ഇരട്ട ശമ്പള വർദ്ധനവ്

  നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്‍റ് (AQIS) അംഗമായ സബീൽ അഹമ്മദ് ഫെബ്രുവരി 22 നാണ് അറസ്റ്റിലാകുന്നത്. സംഘടനയുടെ ഇന്ത്യയിലെയും വിദേശത്തെയും അംഗങ്ങളൾക്കായി സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ചെയ്തു കൊടുത്തു എന്നാരോപിച്ചാണ് ബംഗളൂരു സ്വദേശിയായ ഇയാളെ ഡൽഹി പൊലീസ് സ്പെഷല്‍ സെൽ അറസ്റ്റ് ചെയ്തത്.

  തടവുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടറായ തന്‍റെ സേവനം പ്രയോജനപ്പെടുത്തണമെന്നാവശ്യം സബീല്‍ ഉന്നയിച്ചിരിക്കുന്നത്. ജയിൽ അധികൃതരെ സഹായിക്കാൻ തന്നെ അനുവദിക്കണമെന്ന നിർദേശം ജയിൽ സൂപ്രണ്ടിന്‍റ് നൽകണമെന്നാണ് അഭിഭാഷകൻ മുഖെന ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

  Published by:Aneesh Anirudhan
  First published: