സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ (swapna suresh) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കസ്റ്റഡിയിലായ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഇ.ഡി. അന്വേഷണ സംഘം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പക്ഷേ സ്വപ്നയ്ക്ക് കാവല്‍ നിന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.
READ ALSO - Swapna Suresh| സ്വപ്ന സുരേഷടക്കം 10 പ്രതികൾ; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാജ ലൈംഗിക പീഡന പരാതി നല്കിയതെങ്ങനെ?
കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത്തരം വാദങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് സ്വപ്നയെ ഇ.ഡി ചോദ്യം ചെയ്യുക. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കുള്ള സാധ്യതയും ഇ.ഡി പരിശോധിക്കും. ഇന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ കോടതിയില്‍ അറിയിക്കാനാണ് ഇ.ഡിയുടെ തീരുമാനം.
VS Achuthanandan | വി എസ് അച്യുതാനന്ദന് എതിരായ ഉമ്മൻചാണ്ടിയുടെ സോളര്‍ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ
തിരുവനന്തപുരം: സോളാര്‍ കേസുമായി (Solar Case) ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിഎസ് അച്യുതാനന്ദനെതിരായ(VS Achuthanandan) മാനനഷ്ടക്കേസ് വിധിയ്ക്ക് സ്റ്റേ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി(Oommen Chandy) നല്കിയ അപകീര്‍ത്തിക്കേസില്‍ വി എസ് അച്യുതാനന്ദന് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതിയുടെ ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്.
ജനുവരി 22നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നല്കിയ ദിവസം മുതല്‍ 6ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചത്. ഈ ഉത്തരവാണ് ജില്ലാ കോടതി സ്റ്റേ ചെയ്തത്.
READ ALSO- V D Satheesan | സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; പ്രതികള്‍ക്ക് സഹായം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; വി.ഡി.സതീശന്
2013 ലാണ് കേസിനാസ്പദമായ വിവാദ പരാമര്‍ശം ഉണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരിക്കെയാണ് വി.എസ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് ആരോപണം ഉന്നയിച്ചത്.
ഈ പരാമര്‍ശത്തില്‍ വി.എസിനെതിരെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി.
ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കേസിനു പോയ ഉമ്മന്‍ചാണ്ടി 2019 സെപ്റ്റംബര്‍ 24ന് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.