HOME /NEWS /Kerala / കോൺസുലേറ്റിലെ കരാർ കമ്പനിയെ തെരഞ്ഞെടുക്കാൻ സ്വപ്നയുടെ ഇടപെടൽ; പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പങ്കും അന്വേഷിക്കുന്നു

കോൺസുലേറ്റിലെ കരാർ കമ്പനിയെ തെരഞ്ഞെടുക്കാൻ സ്വപ്നയുടെ ഇടപെടൽ; പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പങ്കും അന്വേഷിക്കുന്നു

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

കരാറുകാരായ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തു

  • Share this:

    തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ കരാറുകാരായ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തു. സ്വർണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചൊവ്വാഴ്ച കസ്റ്റംസും ബുധനാഴ്ച എൻഐഎയുമാണ് ചോദ്യം ചെയ്തത്.

    കോൺസുലേറ്റിൽ വിസയ്ക്കും മറ്റാവശ്യങ്ങൾക്കുമുള്ള പണം സ്വീകരിക്കുകയാണ് ഈ കരാർ സ്ഥാപനത്തിന്റെ ജോലി. മുംബൈയിലെ കോൺസുലേറ്റിലും ഡൽഹിയിലെ എംബസിയിലും പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനികൾക്കാണ് ഈ ജോലിക്കായി കരാർ നൽകിയിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് ഈ കമ്പനികളെ മാറ്റിനിർത്തി. ഇതിനു പിന്നിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധു നിർദേശിച്ചയാൾക്ക് കരാർ നൽകിയെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന് പിന്നിലും സ്വപ്ന സുരേഷിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് സംശയിക്കുന്നത്. ഇരുവരുടെയും ബിനാമി പങ്കാളിത്തം ഈ സ്ഥാപനത്തിൽ ഉണ്ടോയെന്നും പരിശോധിക്കുന്നു.

    TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    സ്വപ്ന സുരേഷിന് ഈ സ്ഥാപനത്തിലെ പങ്കാളിത്തവും പണത്തിന്റെ കൈമാറ്റവും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. എൻഐഎ ആവശ്യപ്പെട്ടതനുസരിച്ച് ബുധനാഴ്ച ഹാജരായ ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുത്തു. സ്ഥാപനത്തിലെ നിർണായക രേഖകളും എൻഐഎ ശേഖരിച്ചു. തിരുവനന്തപുരത്തെ ഒരു വാഹന വ്യാപാരിക്ക് മണി എക്സ്ചേഞ്ച് നടത്താനുള്ള ലൈസൻസ് ഉപയോഗിച്ചാണ് കരാർ നേടിയത്.

    First published:

    Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, M sivasankar