നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭർത്താവ് തെറ്റ് ചെയ്തിട്ടില്ലെന്ന ഉറപ്പിൽ അഭിമാനത്തോടെ ജീവിക്കണം': വികാരനിര്‍ഭരമായ ആത്മഹത്യാകുറിപ്പ്

  'ഭർത്താവ് തെറ്റ് ചെയ്തിട്ടില്ലെന്ന ഉറപ്പിൽ അഭിമാനത്തോടെ ജീവിക്കണം': വികാരനിര്‍ഭരമായ ആത്മഹത്യാകുറിപ്പ്

  • Share this:
   ന്യൂഡൽഹി : "ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.. ആ ഉറപ്പിൽ നീ തല ഉയർത്തി അഭിമാനത്തോടെ തന്നെ ജീവിക്കണം".. സ്വരൂപ് രാജ് എന്ന ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതിന് മുമ്പായി ഭാര്യക്കായി കുറിച്ച അവസാന വരികളാണിത്.

   Also Read-'മീ ടു' കുരുക്കിൽപെട്ട മലയാളി ആത്മഹത്യ ചെയ്തു

   മീ ടു ആരോപണങ്ങളെ തുടർന്ന് നോയിഡയിലെ ജെൻപാക്റ്റ് കമ്പനി ഉദ്യോഗസ്ഥനായ സ്വരൂപിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഭാര്യക്കായി വികാര നിർഭരമായ ഒരു കുറിപ്പ് തയ്യാറാക്കിയ ശേഷം സ്വരൂപ് ജീവനൊടുക്കിയത്.

   സ്വരൂപിന്റെ കത്തിലെ വരികൾ..

   "ഹായ് കൃതി, നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നീ അറിയണം. രണ്ട് വനിതാ സഹപ്രവർത്തരാണ് എന്റെ പേരിൽ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പക്ഷെ എന്നെ വിശ്വസിക്കണം.. ഞാന്‍ ഒന്നും ചെയ്തിട്ടില്ല.. ലോകം അത് മനസിലാക്കുമെന്ന് എനിക്ക് അറിയാം..നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിച്ചേ മതിയാകു.. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.. പക്ഷെ കമ്പനിയിലെ എല്ലാവരും അത് അറിഞ്ഞു കഴിഞ്ഞു.. ഇനി അവരുടെയൊക്കെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കില്ല"..

   " നീ ധൈര്യമായി ഇരിക്കണം..നിന്റെ ഭര്‍‌ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല.. ആ ഉറച്ച വിശ്വാസത്തിൽ അഭിമാനത്തോടെ തല ഉയര്‍ത്തി തന്നെ ജീവിക്കണം. ഇനി എന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടാലും എല്ലാവരും എന്നെ സംശയദൃഷ്ടിയോടെ മാത്രമെ നോക്കുകയുള്ളു.. അതുകൊണ്ട് ഞാൻ പോവുകയാണ് "..

   എറണാകുളം കോതമംഗലം സ്വദേശിയാണ് 35കാരനായ സ്വരൂപ്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

   First published: