HOME » NEWS » Kerala » SWEARING AT A POLICE OFFICER WHO MADE A PHONE CALL ACTION AGAINST MAGISTRATE WHO INSULTED ASI

ഫോണ്‍ വിളിച്ച പൊലീസുദ്യോഗസ്ഥന് ശകാരം; മജിസ്‌ട്രേറ്റിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാണാതായ ആളെ കണ്ടെത്തിയതിനു ശേഷം കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയ എ എസ് ഐയോട് വനിതാ മജിസ്‌ട്രേറ്റ് രൂക്ഷമായാണ് പ്രതികരിച്ചത്

News18 Malayalam | news18-malayalam
Updated: May 11, 2021, 11:35 PM IST
ഫോണ്‍ വിളിച്ച പൊലീസുദ്യോഗസ്ഥന് ശകാരം; മജിസ്‌ട്രേറ്റിനെ സ്ഥാനത്ത് നിന്ന് മാറ്റി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ഫോണില്‍ വിളിച്ച പൊലീസുദ്യോഗസ്ഥനെ അധിക്ഷേപിച്ച സംഭവത്തില്‍ മജിസട്രേറ്റിനെ സ്ഥാനത്ത് നിന്ന് മാറ്റി. നെയ്യാറ്റിന്‍കര ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരിയാണ് പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയത്. പൊലീസുദ്യോഗസ്ഥനെ ശകാരിക്കുന്ന വോയ്‌സ് ക്ലിപ്പ് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സ്ഥാനത്ത് നിന്ന് മാറ്റി നെയ്യാറ്റിന്‍കര അഡീഷനല്‍ മുന്‍സിഫ് -രണ്ട് ആയി മാറ്റിയത്. അടിയന്തരമായി ചുമതലയേല്‍ക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാണാതായ ആളെ കണ്ടെത്തിയതിനു ശേഷം കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയ എ എസ് ഐയോട് വനിതാ മജിസ്‌ട്രേറ്റ് രൂക്ഷമായാണ് പ്രതികരിച്ചത്.

Also Read-പാലക്കാട്ടെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണവും നിരോധിച്ചു

അതിര്‍ത്തി മേഖലയിലെ എ എസ് ഐ ജില്ലയിലെ ഒരു മജിസ്‌ട്രേറ്റിനെയാണ് ഫോണില്‍ വിളിച്ചത്. എന്നാല്‍, ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ കിടന്നു വിളിക്കാന്‍ നിങ്ങളുടെ ആരെങ്കിലും ചത്തോ എന്ന ചോദ്യത്തോടെ ആയിരുന്നു മജിസ്‌ട്രേറ്റ് സംഭാഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഇരുകാലുകളും തകര്‍ന്ന് മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍ക്കുന്നയാളെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. കാണാതാകുന്നവരെ കണ്ടെത്തിയാല്‍ വൈദ്യപരിശോധനയും മറ്റും പൂര്‍ത്തിയാക്കിയതിനു ശേഷം മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം.

ഈ സാഹചര്യത്തിലാണ് കണ്ടെത്തിയ ലോട്ടറിക്കാരനെ ഹാജരാക്കാന്‍ എ എസ് ഐ മജിസ്‌ട്രേറ്റിനെ വിളിച്ചത്. സ്റ്റേഷനിലെ പൊലീസുകാരനാണ് എന്ന് വിനയപൂര്‍വം അറിയിച്ചു കൊണ്ടാണ് എ എസ് ഐയുടെ ഫോണ്‍ സംഭാഷണം തുടങ്ങുന്നത്. എന്നാല്‍, എ എസ് ഐയോട് വളരെ മോശമായ രീതിയിലാണ് മജിസ്‌ട്രേറ്റ് സംസാരിക്കുന്നത്.

Also Read-ചെറിയ പെരുന്നാൾ: മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി

'ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാന്‍. ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കു നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ? ' - എന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ മറുപടി.

കാണാതായ ആള്‍ തിരിച്ചെത്തിയെന്നും ഇക്കാര്യം അറിയിക്കാനാണെന്നും പറഞ്ഞപ്പോള്‍ 'ഇറങ്ങിപ്പോയപ്പോള്‍ അവന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. അവന്‍ കുറച്ച് നേരം അവിടെ വെയ്റ്റ് ചെയ്യട്ടെ. എനിക്ക് തോന്നുമ്പോഴേ ഞാന്‍ വന്ന് എടുക്കുന്നുള്ളൂ. എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ലല്ലോ?' - ഇങ്ങനെ ആയിരുന്നു മജിസ്‌ട്രേറ്റിന്റെ രൂക്ഷമായ പ്രതികരണം.

താന്‍ ഫ്രീയാകുമ്പോള്‍ വിളിക്കുമെന്നും ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയുമെന്നും എ എസ് ഐയെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് എ എസ് ഐ ക്ഷമ ചോദിച്ച് ഫോണ്‍ വയ്ക്കുകയായിരുന്നു.
Published by: Jayesh Krishnan
First published: May 11, 2021, 11:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories