• HOME
 • »
 • NEWS
 • »
 • kerala
 • »
 • Swedish Citizen| മദ്യം റോഡിലൊഴുക്കി കളയേണ്ടിവന്ന സ്വീഡിഷ് പൗരൻ തട്ടിപ്പിനും ഇരയായി; ഹോം സ്റ്റേയും നിയമക്കുരുക്കിൽ

Swedish Citizen| മദ്യം റോഡിലൊഴുക്കി കളയേണ്ടിവന്ന സ്വീഡിഷ് പൗരൻ തട്ടിപ്പിനും ഇരയായി; ഹോം സ്റ്റേയും നിയമക്കുരുക്കിൽ

2018 ല്‍ 1.65 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമക്കുരുക്കില്‍ പെട്ടത്. മലയാളം അറിയാത്ത സ്റ്റീവനെ ഇടനിലക്കാരായി നിന്നവര്‍ പറ്റിച്ചെന്നാണ് ആരോപണം.

kovalam tourist

kovalam tourist

 • Share this:
  തിരുവനന്തപുരം: പുതുവത്സര തലേന്ന് (New Year Eve) കോവളത്ത് (Kovalam) ബെവ്കോയില്‍ നിന്നു വാങ്ങിയ മദ്യം പൊലീസിന്‍റെ (Kerala Police) നിര്‍ബന്ധത്താല്‍ റോഡിലൊഴുക്കി കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍ (Swedish Citizen) തട്ടിപ്പിനും ഇരയായി. അദ്ദേഹം നടത്തുന്ന ഹോം സ്റ്റേയും നിയമക്കുരുക്കിലാണ്. 2018 ല്‍ 1.65 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമക്കുരുക്കില്‍ പെട്ടത്. മലയാളം അറിയാത്ത സ്റ്റീവനെ ഇടനിലക്കാരായി നിന്നവര്‍ പറ്റിച്ചെന്നാണ് ആരോപണം. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  2010 ലാണ് സ്വീഡനില്‍ നിന്ന് കേരളം കാണാൻ സ്റ്റീഫനും കുടുംബവും കോവളത്തെത്തിയത്. പിന്നീട് താമസിച്ച ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 2010 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ എത്തിയ കുടുംബം 2015 ലാണ് ഹോം സ്റ്റേ വാങ്ങാൻ തീരുമാനിച്ചത്. സ്വീഡിഷ് പൗരന് ഭൂമി വാങ്ങുന്നതിനുള്ള തടസം മറികടക്കാനായി നാട്ടിലുള്ളവരെ ഉൾപ്പെടുത്തി കമ്പനി രുപീകരിക്കുകയായിരുന്നു. വസ്തുവിന്‍റെ തുകയായ 1.65 കോടി രൂപ ഇവരുടെ പേരിലാണ് ട്രാന്‍സ്ഫര്‍ ചെയ്തത്‌.

  ഹോസ്റ്റേയും 14 സെന്‍റ് പുരയിടവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 9 സെന്‍റ് മാത്രമാണ് സ്റ്റീഫന് ആധാരം ചെയ്തു കിട്ടിയത്. 5 സെന്‍റും വീടുമായി മറ്റൊരു സ്ത്രീയും ഈ കോംപൗണ്ടിലുണ്ട്. ഇതിലേക്കുള്ള വഴിയുള്‍പ്പെടെയുള്ള പ്രശ്നങ്ങളുമായി കേസ് ഹൈക്കോടതിയിലാണ്. ഇതില്‍ തീരുമാനമാകാതെ സ്റ്റീഫന് ഈ ഭൂമി കൈമാറാനും ഹോം സ്റ്റേ നടത്തുന്നതിനും നിയമതടസമുണ്ട്. ഇതിനിടയിലാണ് പുതുവത്സര തലേന്ന് ബെവ്കോയില്‍ നിന്ന‌് മദ്യം വാങ്ങിവരവെ പൊലീസ് പരിശോധിച്ചതും മദ്യം റോഡിലൊഴുക്കി കളഞ്ഞതും.

  അതേസമയം, സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തി‍ല്‍ മൂന്നു പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. പ്രിന്‍സിപ്പല്‍ എസ്ഐ അനീഷ്, സിപിഒമാരായ സജിത്ത്, മനീഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സംഭവത്തിൽ ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

  Also Read- Omicron| സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ രോഗം ബാധിച്ചത് 181 പേർക്ക്

  വെള്ളാറിലെ ബെവ്കോ ഔട്‌ലെറ്റിൽനിന്നു വാങ്ങിയ 3 കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരുന്ന സ്റ്റീവനെ വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം തടഞ്ഞുനിർത്തി ബിൽ ആവശ്യപ്പെട്ടു. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്നു വ്യക്തമാക്കി റോഡിൽ ഉപേക്ഷിക്കാനും നിർദേശിച്ചു. പിന്നാലെ 2 കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പകർത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബിൽ എത്തിച്ചാൽ മതിയെന്നും പൊലീസ് നിലപാടു മാറ്റി. തുടർന്നു വിൽപനകേന്ദ്രത്തിൽ എത്തി ബിൽ വാങ്ങി വന്ന സ്റ്റീവനെ പൊലീസ് കടത്തിവിട്ടു.

  പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും വെള്ളിയാഴ്ച രാത്രി സിറ്റി പൊലീസ് കമ്മിഷണർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതേസമയം, ബീച്ചിലേക്കു മദ്യവുമായി പോകരുതെന്ന നിർദേശമാണ് എസ്ഐ നടപ്പാക്കിയതെന്ന വിശദീകരണവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
  Published by:Rajesh V
  First published: