തിക്കോടിയിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് മിഠായിയിൽ നിന്നെന്ന് സംശയം

അധ്യാപകരുടെ അന്വേഷണത്തിൽ 6 സി ക്‌ളാസ്സിലെ കുട്ടികൾ ത്രീ ഡി, ടൈം ബോംബ് എന്നീ മിട്ടായികളും ഹാപ്പി ബിസ്കറ്റും കഴിച്ചിരുന്നെന്ന് കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: November 28, 2019, 10:39 PM IST
തിക്കോടിയിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് മിഠായിയിൽ നിന്നെന്ന് സംശയം
sweet
  • Share this:
കോഴിക്കോട്: തിക്കോടിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത് മിഠായിയിൽ നിന്നെന്ന് അധ്യാപകരും രക്ഷിതാക്കളും. അസ്വസ്ഥത അനുഭവപ്പെട്ട അഞ്ച് വിദ്യാർഥികൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ഇന്നലെ പതിനൊന്നു മണിയോടെയാണ് വൻമുകം കോടിക്കൽ എ യു പി സ്കൂളിലെ പത്ത് വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തോടെ മേലടി പി എച്ച് സിയിൽ പ്രവേശിപ്പിച്ചത്. അധ്യാപകരുടെ അന്വേഷണത്തിൽ 6 സി ക്‌ളാസ്സിലെ കുട്ടികൾ ത്രീ ഡി, ടൈം ബോംബ് എന്നീ മിട്ടായികളും ഹാപ്പി ബിസ്കറ്റും കഴിച്ചിരുന്നെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടത്.

also read:KFC റസ്റ്റോറന്റ് അക്രമണം; മാവോയിസ്റ്റ് നേതാക്കളെ കോടതിയിൽ ഹാജരാക്കി

'ഒരു വിദ്യാർത്ഥി കൊണ്ടുവന്ന മിഠായി കുട്ടികൾ പങ്കിട്ടു കഴിക്കുകയായിരുന്നു. മിഠായി കഴിച്ച് അല്പസമയത്തിനകം തന്നെ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. ഉടൻ തന്നെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. കോടിക്കൽ വൻമുഖം എ യു പി സ്കൂളിലെ പ്രധാന അധ്യാപകൻ ഹനീഫ പറഞ്ഞു.

ബിസ്കറ്റും മിഠായിയുമല്ലാതെ മറ്റൊന്നും കുട്ടികൾ കഴിച്ചിരുന്നില്ലെന്ന് രക്ഷിതാക്കളും പറയുന്നു. ഇത്തരം മിഠായികൾ സ്കൂൾ പരിസരങ്ങളിൽ നിന്നൊഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ പിതാവ് ജാഫർ ആവശ്യപ്പെട്ടു.

അധ്യാപകരുടെ പരാതിയിൽ സ്‌കൂളിന് സമീപത്തെ കടകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കയച്ചു. എന്നാൽ മിഠായി എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാക്കുമോയെന്ന് അറിയുമായിരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രശ്നമുണ്ടായപ്പോൾ ഇവ കടകളിൽ നിന്ന് മാറ്റിയെന്നും വ്യാപാരികൾ പറഞ്ഞു. നേരത്തെ തന്നെ ടൈം ബോംബ് എന്ന മിട്ടായിക്കെതിരെ പരാതികൾ ഉയർന്നിരുന്നെങ്കിലും ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
First published: November 28, 2019, 10:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading