നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രണ്ണന്‍ കോളേജിലെ സിലബസിനെ സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടത്.' ചരിത്രകാരന്‍ കെ.എന്‍. ഗണേശ്

  ബ്രണ്ണന്‍ കോളേജിലെ സിലബസിനെ സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടത്.' ചരിത്രകാരന്‍ കെ.എന്‍. ഗണേശ്

  ഇന്ത്യന്‍ രാഷ്ട്രീയചിന്തയില്‍ ഹിന്ദുരാഷ്ട്രചിന്ത ഉണ്ടായിരുന്നു എന്നത് നിഷേധിക്കേണ്ടതില്ല അത് പോലെ സോഷ്യലിസ്റ്റ് ചിന്തയും ഇസ്ലാമിക ചിന്തയും ദളിത് ചിന്തയും ഉണ്ടായിരുന്നു.

  • Share this:
   കോഴിക്കോട്: ബ്രണ്ണന്‍കോളേജിലെ സിലബസ് സംഘി സിലബസ് എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല കാണേണ്ടതെന്ന് ചരിത്രകാരനും കോഴിക്കോട് സര്‍വകലാശല മുന്‍ പ്രൊഫസറുമായ കെ എന്‍ ഗണേഷ്.ഒരു സിലബസ് എന്നതൊരു റീഡിംഗ് ലിസ്റ്റ് അല്ല. വായനസാമഗ്രികള്‍ നല്‍കുമ്പോള്‍ അതിന്റെകൃത്യമായ ലക്ഷ്യ നിര്‍ണയം ഉണ്ടാകണം. ഇതിനാനുസരിച്ചു തീമുകള്‍ ക്രമീകരിക്കണം രാഷ്ട്രീയചിന്ത എന്നാല്‍മതജാതിബദ്ധമായ ചിന്ത എന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. രാഷ്ട്രസങ്കല്പത്തെ പോലും ഇതിനു അനു സരിച്ചാണ് കണ്ടിരിക്കുന്നത്. തീമുകള്‍ ഹിന്ദുമതജാതിബദ്ധമാണ് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയചിന്തയില്‍ ഹിന്ദുരാഷ്ട്രചിന്ത ഉണ്ടായിരുന്നു എന്നത് നിഷേധിക്കേണ്ടതില്ല അത് പോലെ സോഷ്യലിസ്റ്റ് ചിന്തയും ഇസ്ലാമിക ചിന്തയും ദളിത് ചിന്തയും ഉണ്ടായിരുന്നു. ഇവയെല്ലാം വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനുമുള്ള കഴിവ് ആണ് കുട്ടികളില്‍ വളരേണ്ടത് അതിനുള്ള മര്‍ഗ്ഗദര്‍ശിയാണ് സിലബസ്. ഫേസ്ബുക്കികൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

   ബ്രണ്ണന്‍കോളേജിലെ സിലബസ് സംഘി സിലബസ് എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല കാണേണ്ടതെന്നു തോന്നുന്നു.

   ഒരു സിലബസ് എന്നതൊരു റീഡിംഗ് ലിസ്റ്റ് അല്ല. വായനസാമഗ്രികള്‍ നല്‍കുമ്പോള്‍ അതിന്റെകൃത്യമായ ലക്ഷ്യ നിര്‍ണയം ഉണ്ടാകണം. ഇതിനാനുസരിച്ചു തീമുകള്‍ ക്രമീകരിക്കണം രാഷ്ട്രീയചിന്ത എന്നാല്‍മതജാതിബദ്ധമായ ചിന്ത എന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. രാഷ്ട്രസങ്കല്പത്തെ പോലും ഇതിനു അനു സരിച്ചാണ് കണ്ടിരിക്കുന്നത്. തീമുകള്‍ ഹിന്ദുമതജാതിബദ്ധമാണ്.
   ബ്രഹ്മണിക്കല്‍ ദളിത് പരികല്പനകള്‍ തമ്മില്‍ ഉള്ള സംവാദമെന്ന നിലയിലാണ് സിലബസിലെ ഊന്നല്‍

   അതു കൊണ്ട് ജനാധിപത്യം,സാമൂഹ്യനീതി മതനിരപേക്ഷത മുതലായ വാക്കുകള്‍ പോലുമില്ല .മൗലാനാ ആസാദ് ഇഖ്ബാല്‍ തുടങ്ങി യവരുടെ ചിന്തയുമില്ല ഈ വി രാമസ്വാമിയുമില്ല. ഇന്ത്യന്‍ രാഷ്ട്രീയചിന്തയില്‍ ചര്‍ച്ച ചെയ്യേണ്ട രണധീര്‍ സിംഗ്, പാര്‍ത്ത ചാറ്റര്‍ജി രജനി കോതാരി സി പി ഭംഭരി രാജീവ് ഭാര്‍ഗവ ആശിഷ് നന്ദി തുടങ്ങി യവര്‍ രാമായണത്തെ പറ്റി ലേഖനം നല്‍കിയാല്‍ പ്രാചീന ഇന്ത്യന്‍ രാഷ്ട്രമീമാംസ ആകുമെന്നു ആരാണ് പറഞ്ഞത്?അര്‍ത്ഥശാസ്ത്രം വേണ്ടേ? മഹാഭാരതത്തിലെ അനുശാസന പര്‍വം വേണ്ടേ? സിയാവുദ്ധീന്‍ ബരണിയുടെയും അബുല്‍ ഫേസ്‌ലിന്റെയും രചനകള്‍ വേണ്ടേ?ചുരുങ്ങിയത് ഇവയൊക്കെ പരിചയപ്പെടുത്തേണ്ട ബാധ്യത സിലബസിനുണ്ട്.

   ഇന്ത്യന്‍ രാഷ്ട്രീയചിന്തയില്‍ ഹിന്ദുരാഷ്ട്രചിന്ത ഉണ്ടായിരുന്നു എന്നത് നിഷേധിക്കേണ്ടതില്ല അത് പോലെ സോഷ്യലിസ്റ്റ് ചിന്തയും ഇസ്ലാമിക ചിന്തയും ദളിത് ചിന്തയും ഉണ്ടായിരുന്നു. ഇവയെല്ലാം വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനുമുള്ള കഴിവ് ആണ് കുട്ടികളില്‍ വളരേണ്ടത്.അതിനുള്ള മര്‍ഗ്ഗദര്ശിയാണ് സിലബസ്. കുറെ വായന സമഗ്രികള്മാത്രം നല്‍കിയാല്‍ പിന്നെ അധ്യാപകരുടെ മനോധര്‍മം പ്രധാനമാകും . എല്ലാ അധ്യാപകരും ജെഎന്‍ യുപ്രൊഫസര്‍മാര്‍ അല്ല. അധ്യാപകരുടെ നിലപാടുകള്‍ മാത്രമല്ല സിലബസില്‍ പ്രതിഫലിക്കേണ്ടത് . അതിനു ഒരു സാമൂഹ്യധര്‍മമുണ്ടെന്ന കാഴ്ചപ്പാട്വേണം.
   Published by:Jayashankar AV
   First published:
   )}