നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനംവകുപ്പിനെതിരെ വ്യത്യസ്ത പ്രതിഷേധം; പുഴയിൽ ചൂണ്ടയിട്ട് കെസിവൈഎം പ്രവര്‍ത്തകർ

  വനംവകുപ്പിനെതിരെ വ്യത്യസ്ത പ്രതിഷേധം; പുഴയിൽ ചൂണ്ടയിട്ട് കെസിവൈഎം പ്രവര്‍ത്തകർ

  ചീങ്കണ്ണി, ബാവലി പുഴയുടെ തീരങ്ങളിൽ വിവിധയിടങ്ങളിലായാണ് പ്രതിഷേധം നടന്നത്.

  • Share this:
  വനം വകുപ്പിനെതിരെ പ്രതീകാത്മകമായി പുഴയിൽ ചൂണ്ടയിട്ട് പ്രതിഷേധം. കണ്ണൂർ പേരാവൂരിൽ കെസിവൈഎം പ്രവർത്തകരാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

  Also Read-'ബാറുകൾ തുറന്നു, സിനിമയും ഒരു തൊഴിലാണ്; തിയറ്ററുകൾ ഉടൻ തുറക്കുമെന്ന് പ്രത്യാശിക്കുന്നു': വിമർശനവുമായി ഉണ്ണി മുകുന്ദൻ

  പുഴയിൽ ചൂണ്ടയിട്ട് മീൻപിടിച്ചതിന് മുൻ സൈനികൻ പ്രിൻസ് പാലത്തിങ്കലിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യുവാക്കൾ പ്രതീകാത്മകമായി ചൂണ്ടയിടൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

  Also Read-ഔഫ് വധം:  പ്രതികള്‍ക്ക് വേണ്ടി ലീഗ് അഭിഭാഷക സംഘടനാ നേതാവ്; പ്രതിഷേധവുമായി കാന്തപുരം വിഭാഗം

  ചീങ്കണ്ണി, ബാവലി പുഴയുടെ തീരങ്ങളിൽ വിവിധയിടങ്ങളിലായാണ് പ്രതിഷേധം നടന്നത്. മേഖല പ്രസിഡന്റ്‌ അഖിൽ ആന്റണി എടത്താഴെ, ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ, സെബിൻ തോമസ് അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
  Published by:Asha Sulfiker
  First published:
  )}