• HOME
 • »
 • NEWS
 • »
 • kerala
 • »
 • Uniform Holy Mass | ജനാഭിമുഖ കുര്‍ബാന; എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് സിനഡിന്റെ അന്ത്യ ശാസനം

Uniform Holy Mass | ജനാഭിമുഖ കുര്‍ബാന; എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് സിനഡിന്റെ അന്ത്യ ശാസനം

വിഷയത്തെ തെരുവു കലാപമാക്കാന്‍ ശ്രമിക്കുന്ന സഭാ വിരുദ്ധ ശക്തികളുടെ കെണിയില്‍ വീഴരുതെന്നും സിനഡ് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 • Share this:
  കൊച്ചി: ജനാഭിമുഖ കുര്‍ബാന (Uniform Holy Mass) തുടരുന്ന എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് അന്ത്യശാസനം നല്‍കി സിനഡ്. ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ ഇളവ് നല്‍കാനവില്ലെന്നും ഈ മാസം 23 ന് ഇത് സംബസിച്ച് ഉത്തരവിറക്കാന്‍ ആര്‍ച് ബിഷപ്പ് ആന്റണി കരിയലിനു നിര്‍ദ്ദേശം നല്‍കിയതായും സിനഡിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വിഷയത്തെ തെരുവു കലാപമാക്കാന്‍ ശ്രമിക്കുന്ന സഭാ വിരുദ്ധ ശക്തികളുടെ കെണിയില്‍ വീഴരുതെന്നും സിനഡ് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

  ഏഴ് ദിവസം നീണ്ട് നിന്ന സമ്പൂര്‍ണ്ണ സിനഡിലാണ് ജനാഭിമുഖ കുര്‍ബാന രീതി തുടരുന്ന എറണാകുളം- അങ്കമാലി അതിരൂപയുടെ നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ചത്. ഏകീകൃത കുര്‍ബാന രീതി നടപ്പാക്കണമെന്നും എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നുമാണ് സിനഡിന്റെ അന്ത്യശാസനം. സീറോ മലബാര്‍ സഭയില്‍ 35 രൂപതകളില്‍ 34 ഇടത്തും തീരുമാനം നടപ്പാക്കി.

  എറണാകുളം- അങ്കമാലി ബിഷപ്പ് മാര്‍ ആന്റണി കരിയലിന്റെ നടപടി കാനോനികമായി നിലനില്‍ക്കില്ല. സിനഡിന്റെ തീരുമാനത്തിന് വിരുദ്ധമായവ നടപ്പാക്കാന്‍ രൂപതകള്‍ക്ക് അവകാശമില്ലെന്നും അനാവശ്യമായ നിര്‍ബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്നും സിനഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

  എറണാകുളം അങ്കമാലി അതിരൂപത സഭയുടെ കൂട്ടായ്മയ്ക്കൊപ്പം നിന്നില്ലെന്നു സിനഡ് കുറ്റപ്പെടുത്തി.കുര്‍ബാന എകീകരണത്തില്‍ വിമത വിഭാഗത്തിനൊപ്പം നിന്ന എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയില്‍ സിനഡിന് വഴങ്ങുന്നു എന്നതാണ് നിലവിലെ സൂചനകള്‍.

  കുര്‍ബാനയര്‍പ്പണം സംബന്ധിച്ച്  സിനഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

  ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം

  2021 ആഗസ്റ്റ് മാസത്തില്‍ ചേര്‍ന്ന സീറോമലബാര്‍ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെയും നിര്‍ദ്ദേശാനുസരണം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം സഭയിലൊന്നാകെ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 2021 നവംബര്‍ 28 മംഗളവാര്‍ത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതല്‍ നടപ്പിലാക്കാന്‍ എടുത്ത ഈ തീരുമാനം സഭയിലെ 35 രൂപതകളില്‍ 34 എണ്ണത്തിലും ഇതിനോടകം പൊതുവേ നടപ്പിലായി എന്നത് ഏറെ സന്തോഷകരമാണ്. സഭയെ ഒന്നാകെ കൂട്ടായ്മയിലേക്കു നയിക്കുന്ന ദൈവത്തിന്റെ അനന്തകാരുണ്യത്തിന് നമുക്ക് നന്ദി പറയാം.

  വര്‍ഷങ്ങളായി ശീലിച്ചുപോന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയില്‍ മാറ്റം വരുത്താന്‍ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ പലതുമുണ്ടായിട്ടും സഭയുടെ പൊതുനന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സിനഡുപിതാക്കന്മാര്‍ ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു.
  എറണാകുളം-അങ്കമാലി അതിരൂപതയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതിയില്‍ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പലവേദികളിലും അതിരൂപതയുടെ ചില പ്രതിനിധികള്‍ പ്രകടമാക്കുന്നതില്‍ സിനഡുപിതാക്കന്മാര്‍ക്കു ദുഃഖമുണ്ട്.

  സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃകയാണ് അനുകരണാര്‍ഹമായിട്ടുള്ളത്. ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണം എന്ന സിനഡു തീരുമാനത്തില്‍ നിന്ന് കാനന്‍ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ മെത്രാപ്പോലീത്തന്‍ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു.

  പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നിന്നും ലഭിച്ച കത്തിന്റെ വെളിച്ചത്തില്‍, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പോലീത്തന്‍ വികാരി കാനന്‍ 1538 പ്രകാരം 2021 നവംബര്‍ 27-ന് നല്കിയ ഒഴിവ് കാനോനികമായി നിലനില്‍ക്കുകയില്ലെന്നും അതിനാല്‍ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി 2021 ഡിസംബര്‍ 7-നും 2022 ജനുവരി 7-നും നല്‍കിയ കത്തുകളിലൂടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

  ശ്ലൈഹിക സിംഹാസനത്തിന്റെ നിര്‍ദ്ദേശപ്രകാരം സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സര്‍ക്കുലര്‍ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സിനഡിനെ അറിയിച്ചിട്ടുണ്ട്. ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങള്‍ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്കാപാരമ്പര്യത്തിന്റെ അനിവാര്യതയാണ്.

  പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍ നിയമമനുസരിച്ച് ആരാധനാക്രമപരമായ വിഷയങ്ങളില്‍ സഭാ സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്കോ രൂപതകള്‍ക്കോ അവകാശമില്ല എന്ന യാഥാര്‍ത്ഥ്യം ഇത്തരുണത്തില്‍ സ്മരണീയമാണ്.

  അനാവശ്യമായ നിര്‍ബന്ധ ബുദ്ധികള്‍ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിര്‍ദ്ദേശിച്ചപ്രകാരം ഏകീകൃത ബലിയര്‍പ്പണരീതി നടപ്പിലാക്കാന്‍ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സിനഡുപിതാക്കന്‍മാര്‍ സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുകയാണ്. നമ്മുടെ സഭയുടെ നന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ഇപ്രകാരമുള്ള അനുരഞ്ജനത്തിന് എല്ലാവരും തയ്യാറാകുമെന്ന് സിനഡ് പ്രത്യാശിക്കുന്നു.

  നമ്മുടെ വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

  സീറോമലബാര്‍സഭയിലെ മെത്രാന്‍മാര്‍ എവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാലും അത് സിനഡ് നിര്‍ദ്ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട വികാരിയച്ചന്മാര്‍ ദൈവാലയങ്ങളില്‍ ഒരുക്കണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നു.സഭയെന്നത് മാനുഷികമായ സംവിധാനം മാത്രമല്ലെന്നും മിശിഹായുടെ മൗതികശരീരമാണെന്നും നാം ഓര്‍മിക്കണം.

  Franco Mulakkal|കന്യാസ്ത്രീകൾ കള്ളം പറയില്ലെന്ന് പറയാൻ കഴിയില്ല; ആ സംശയമാണ് കോടതിക്ക് ഉണ്ടായതെന്ന് സെബാസ്റ്റ്യൻ പോൾ

  സഭാ സിനഡിന്റെ തീരുമാനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ഹിതം വെളിപ്പെടുന്നു എന്നതാണു നമ്മുടെ വിശ്വാസം. സഭയുടെ ഐക്യത്തെ ലക്ഷ്യമാക്കി സിനഡ് എടുത്ത തീരുമാനം ബഹുഭൂരിഭാഗം രൂപതകളിലും സ്വീകരിക്കപ്പെട്ടൂ എന്നത് പ്രസ്തുത തീരുമാനത്തിനു പിന്നിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്.

  Syro Malabar Church | മാര്‍ ജോസഫ് പാംപ്ലാനി തലശ്ശേരി ആര്‍ച്ച് ബിഷപ്;മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍ പാലക്കാട് ബിഷപ്

  ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലായാല്‍ ജപമാലയുള്‍പ്പെടെയുള്ള ഭക്താഭ്യാസങ്ങള്‍ നിര്‍ത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങള്‍ ആരെയും വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  Published by:Jayashankar Av
  First published: