കൊച്ചി: സിറോ മലബാർ സഭാ വ്യാജരേഖാ കേസിൽ സഭയുടെ അക്കൗണ്ട് വിവരങ്ങൾ ആദിത്യന് കൈമാറിയത് സ്വകാര്യ ബാങ്ക് ജീവനക്കാരൻ. ഇയാളെ പൊലീസ് തെരയുന്നു. മുരിങ്ങൂർ സാൻജോ പള്ളിവികാരി ടോണി കല്ലൂക്കാരന്റേ നിർദേശത്തെതുടർന്നാണ് വ്യാജരേഖ ഉണ്ടാക്കിയതെന്ന് ആദിത്യൻ മൊഴിനൽകി. ആദിത്യനെ ഈ മാസം 31 വരെ റിമാൻഡ് ചെയ്തു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ ആദിത്യന് സഭയുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് സ്വകാര്യ ബാങ്ക് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. ഇയാൾക്ക് ഇടവക വികാരി ടോണി കല്ലൂക്കാരനുമായി അടുപ്പം ഉള്ളതായും പൊലീസ് സംശയിക്കുന്നു. മുരിങ്ങൂർ സാൻജോ പള്ളിവികാരി ടോണി കല്ലൂക്കാരൻ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കൊണ്ട് വ്യാജ രേഖകൾ ഉണ്ടാക്കിയതെന്നാണ് ആദിത്യന്റേ മൊഴി. രേഖകൾ അപ്പ് ലോഡ് ചെയ്തതിനു അറസ്റ്റിലായ ആദിത്യനെ ഈ മാസം 31 വരെ റിമാൻഡ് ചെയ്തു. ആദിത്യനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയേക്കും.. കേസിൽ ടോണി കല്ലൂക്കാരൻ കോടതിയിൽ നാളെ ജാമ്യാപേക്ഷ നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cardinal mar george alancherry, Fake document against cardinal, Fr paul thelakkatt, Syro Malabar diocese, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വ്യാജരേഖ കേസ്, സീറോ മലബാർ സഭ