നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കര്‍ദിനാളിനെതിരെ അല്‍മായ കൂട്ടായ്മ സംഘടിപ്പിക്കും; പ്രതിഷേധം ശക്തമാക്കി വിമത വിഭാഗം

  കര്‍ദിനാളിനെതിരെ അല്‍മായ കൂട്ടായ്മ സംഘടിപ്പിക്കും; പ്രതിഷേധം ശക്തമാക്കി വിമത വിഭാഗം

  വൈദികരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രതിഷേധമുണ്ടാകും. സഹായ മെത്രാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ബിഷപ്പുമാരെ തിരിച്ചെടുക്കണമെന്നും കൂട്ടയ്മ ആവശ്യപ്പെട്ടു.

  news18

  news18

  • News18
  • Last Updated :
  • Share this:
   കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി വിമത വിഭാഗം. കര്‍ദിനാളിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം വിപുലമായ അല്‍മായ കൂട്ടായ്മ സംഘടിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗത്തില്‍ കര്‍ദിനാളിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു.

   ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്താന്‍ കര്‍ദിനാള്‍ തയാറാകണമെന്ന് വിശ്വാസികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. വൈദികരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രതിഷേധമുണ്ടാകുമെന്നും കൂട്ടായ്മ വ്യക്തമാക്കി. സഹായ മെത്രാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ബിഷപ്പുമാരെ തിരിച്ചെടുക്കണമെന്നും കൂട്ടയ്മ ആവശ്യപ്പെട്ടു.

   എഴുന്നൂറോളം പേരാണ് യോഗത്തിനെത്തിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതല വത്തിക്കാന്‍ വീണ്ടും നല്‍കിയ പശ്ചാത്തലത്തിലാണ് വിമത വിഭാഗം നീക്കം ശക്തമാക്കിയത്. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികളെ പങ്കെടുപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ കൊച്ചിയില്‍ അല്‍മായ സംഗമം നടത്താന്‍ തീരുമാനിച്ചു. കര്‍ദിനാളിനെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും സഹായ മെത്രാന്‍മാരെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെടും.

   അതേസമയം നിലവിലെ പ്രശ്നങ്ങള്‍ വരുന്ന സിനഡിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

   Also Read 'എന്റെ റിപ്പോർട്ട് ആലഞ്ചേരിക്ക് അനുകൂലമായിരുന്നില്ല': മാര്‍ ജേക്കബ് മാനത്തോടത്ത്

   First published:
   )}