• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സിറോ മലബര്‍ സഭ അടിയന്തിര സിനഡ് വെള്ളിയാഴ്ച; റോമിലായതിനാല്‍ ബിഷപ്പ് മാനത്തോടത്ത് പങ്കെടുക്കില്ല

അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഏറ്റെടുത്തതിനെതിരെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യവും സിനഡില്‍ ഉയരുമെന്നാണ് സൂചന.

news18
Updated: July 4, 2019, 5:10 PM IST
സിറോ മലബര്‍ സഭ അടിയന്തിര സിനഡ് വെള്ളിയാഴ്ച; റോമിലായതിനാല്‍ ബിഷപ്പ് മാനത്തോടത്ത് പങ്കെടുക്കില്ല
news18
news18
Updated: July 4, 2019, 5:10 PM IST
കൊച്ചി: വിവാദങ്ങള്‍ക്കിടെ സിറോ മലബര്‍ സഭയുടെ സ്ഥിരം സിനഡ് വെള്ളിയാഴ്ച യോഗം ചേരും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് യോഗം. റോമിലായതിനാല്‍ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സിനഡില്‍ പങ്കെടുക്കില്ല.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഏറ്റെടുത്തതിനെതിരെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യവും സിനഡില്‍ ഉയരുമെന്നാണ് സൂചന.

സഭാധ്യക്ഷനെതിരെ അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും പരസ്യമായി രംഗത്തെത്തിയത് സഭാ ചരിത്രത്തില്‍ ആദ്യമാണ്. 250 ഓളം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ദിനാള്‍ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് കര്‍ദിനാളിലെ അനുകൂലിക്കുന്നവരുടെ ആവശ്യം.

അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞ മാര്‍ ജേക്കബ് മാനത്തോടത്ത് ഏഴാം തീയതി മാത്രമേ വത്തിക്കാനില്‍ നിന്ന് തിരിച്ചെത്തൂ. അദ്ദേഹം അഞ്ചംഗ സ്ഥിരം സിനഡില്‍ അംഗമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് നാളത്തെ യോഗത്തില്‍ പങ്കെടുക്കാനാകില്ല. അടുത്തമാസം വിപുലമായ സിനഡ് ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് നാളെ അടിയന്തിരയോഗം ചേരുന്നത്.

Also Read കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് വീണ്ടും അതിരൂപതയുടെ ഭരണച്ചുമതല; ജേക്കബ് മനത്തോടത്തിനോട് ഒഴിയാന്‍ നിര്‍ദ്ദേശം

First published: July 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...