നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിറോ മലബാർ സഭാ സിനഡിന്  ഇന്ന് തുടക്കം; കുർബാന എകീകരണത്തിന് ശേഷമുള്ള ആദ്യ സിനഡ്

  സിറോ മലബാർ സഭാ സിനഡിന്  ഇന്ന് തുടക്കം; കുർബാന എകീകരണത്തിന് ശേഷമുള്ള ആദ്യ സിനഡ്

  കർദിനാളിനെതിരെ നിലപാടെടുത്ത  ബിഷപ്പ് ആന്റണി കരിയാലിനെതിരെനടപടിക്ക് സാധ്യത

  • Share this:
  കൊച്ചി: കുർബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാർ സഭയിൽ (Syro-Malabar Church)വിവാദം അതിന്റെ മൂർധന്യത്തിൽ നിൽക്കവേ നിർണായകമായ സിനഡിന് ഇന്ന് തുടക്കം. സിനഡ് തീരുമാനത്തിനെതിരെ പരസ്യ നിലപാടെടുത്ത എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടികൾക്കുള്ള സാധ്യത സജീവമാണ്.  തീരുമാനങ്ങളുമായി  സിനഡ് മുന്നോട്ട് പോകുകയാണെങ്കിൽ  വരും നാളുകളിൽ സഭയിൽ പ്രതിസന്ധിയും രൂക്ഷമാകും.

  ഇന്നു മുതൽ ജനുവരി 15 വരെ  സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെൻറ് തോമസിലാണ്  സമ്പൂർണ്ണ സിനഡ് നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും covid കാരണം ഓൺലൈനായാണ് സിനഡ് ചേർന്നത്. കുർബാന ഏകീകരണത്തിൽ കഴിഞ്ഞ സിനഡിലും  ഒത്തൊരുമ ഇല്ലായിരുന്നുവെന്നും 12 ബിഷപ്പുമാരുടെ വിയോജിപ്പ് വത്തിക്കാനെ അറിയിച്ചില്ല എന്നും സിനഡിൽ പങ്കെടുത്ത  ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തെഴുതിയിരുന്നു. ഇതെല്ലാം സിനഡിൽ ചർച്ചയാകും.
  Also Read-K Rail| 'സർവേ നടത്താതെ 2360 ഏക്കർ ഏറ്റെടുക്കണമെന്ന് സർക്കാർ എങ്ങനെ കണ്ടെത്തി?'

  കുർബാന ഏകീകരണം സംബന്ധിച്ച ചർച്ചകളിൽ കഴിഞ്ഞ സിനഡിൽ സമവായം ഇല്ലാതിരുന്നിട്ടും   എല്ലാവരും അനുകൂലമാണെന്ന്   മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചാണ് സിനഡ് ഉത്തരവ് വാങ്ങിയത്. കാനൻ നിയമത്തിന്റെ 1538 റദ്ദാക്കാൻ സിനഡിന് അധികാരമില്ലാതിരുന്നിട്ടും  അതു റദ്ദാക്കിയതായി പ്രസ്താവന ഇറക്കിയതായും സഭയിൽ ഗുരുതരമായ വിഭാഗീയതയാണ് നിലവിലുള്ളതെന്നും കത്തിൽ പറയുന്നു.
  Also Read-സിൽവർലൈൻ പദ്ധതി വന്നാൽ പ്രളയമുണ്ടാകുമോ? ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

  കുർബാന എകീകരണം ആദ്യം ചർച്ച ചെയ്‌ത 1999ലെ സിനഡിൽ പങ്കെടുത്ത ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി, ബിഷപ്പ് ഗ്രേഷ്യൻ മുങ്ങാടൻ, ബിഷപ്പ് ഗ്രിഗറി കരോട്ടെംപ്രേൽ, ബിഷപ്പ് വിജയാനന്ദ് നെടുംപുറം, ബിഷപ്പ് ഡൊമിനിക്ക് കൊക്കാട്ട്, ബിഷപ്പ് തോമസ് ചക്യത്ത് തുടങ്ങിയവരാണ് കത്തയച്ചത്. കുർബാന ഏകീകരണം പോലുള്ള നിർണായക വിഷയത്തിൽ   തീരുമാനമെടുത്തത് കഴിഞ്ഞ തവണ ചേർന്ന ഓൺലൈൻ സിനഡാണെന്നും നാളെ ആരംഭിക്കുന്ന സിനഡ് ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യണമെന്നും കത്ത് ആവശ്യപ്പെടുന്നു. മേജർ ആർച്ച് ബിഷപ്പിനും മറ്റു ബിഷപ്പുമാർക്കും അയച്ച കത്ത് ഓറിയന്റൽ കോൺഗ്രിഗേഷൻ അധ്യക്ഷനും, വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിനും, നൂൺഷ്യോക്കും അയച്ചിട്ടുണ്ട്.

  സഭയുടെ  മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ  നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 57 വൈദികമേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും. വിരമിച്ച 5 മെത്രാൻമാർ അനാരോ​ഗ്യംമൂലം സിനഡിൽ പങ്കെടുക്കുന്നില്ല. ജനുവരി 7 വെള്ളിയാഴ്ച മുതൽ 15 ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സിനഡ് സമ്മേളനം നടക്കുന്നത്.
  Published by:Naseeba TC
  First published: