എറണാകുളം: സർക്കാർ നയങ്ങളിൽ വിവേചനമെന്ന് സീറോ മലബാർ സഭ സിനഡ്. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച സർക്കാരിന്റെ പല തീരുമാനങ്ങളിലും സിനഡ് പ്രതിഷേധമറിയിച്ചു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു മൃതദേഹം ദഹിപ്പിക്കാൻ ശ്മശാനം രൂപീകരിക്കാനും സിനഡ് നിർദ്ദേശം നൽകി.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 10% സംവരണം പി എസ് സി ഉൾപ്പെടെ എല്ലാ മേഖലയിലും നടപ്പാക്കണമെന്നാണ് സിനഡ് പ്രധാനമായും ഉന്നയിക്കുന്നത്.
You may also like:ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി'; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത് [NEWS]പിണറായിയിൽ കോഴി പ്രസവിച്ചു [NEWS] സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി [NEWS]
ന്യൂനപക്ഷ അവകാശങ്ങൾ നൽകുന്ന നിലവിലുള്ള 80:20 അനുപാതം തിരുത്താത്തത് അനീതിയാണ്. ന്യൂനപക്ഷ കമ്മീഷൻ ജില്ലാതല അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും തുല്യതയില്ല. ഇക്കാര്യങ്ങളിൽ സിനഡിന്റെ പ്രതിഷേധം സർക്കാരിനെ അറിയിച്ചതായും തീരുമാനങ്ങൾ വിശദീകരിക്കുന്ന സർക്കുലറിൽ പറയുന്നു.
കോവിഡ് കാല പ്രതിസന്ധി മൂലം സഭയിൽ മൃതദേഹം ദഹിപ്പിക്കാൻ രൂപതാ - അതിരൂപതാ തലത്തിൽ ശ്മശാനം രൂപീകരിക്കണം. സംസ്ക്കാരത്തിന് ശേഷമുള്ള ചാരം സെമിത്തേരികളിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകുന്നുണ്ട്.
ഓഗസ്റ്റ് 18 മുതൽ 21 വരെയായിരുന്നു സിനഡ് ഓൺലൈനായി ചേർന്നത്. 62 ബിഷപ്പുമാർ സിനഡിൽ പങ്കെടുത്തു. സിനഡിന്റെ അനന്തര നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ജനങ്ങളെ പങ്കെടുപ്പിച്ചുള്ള കുർബാനയുള്ള പള്ളികളിലും സ്ഥാപനങ്ങളിലും ഈ ഞായറാഴ്ച വായിക്കും. മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിർദേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.