ഫ്രാങ്കോ മുളയ്ക്കലിനെ എതിർത്ത വൈദികനെതിരെ പ്രതികാര നടപടിയുമായി സഭ

News18 Malayalam
Updated: December 3, 2018, 4:31 PM IST
ഫ്രാങ്കോ മുളയ്ക്കലിനെ എതിർത്ത വൈദികനെതിരെ പ്രതികാര നടപടിയുമായി സഭ
Bishop Franco Mulakkal arrested
  • Share this:
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നിലപാട് സ്വീകരിച്ചതിന് വൈദികനെതിരെ പ്രതികാര നടപടിയുമായി സീറോ മലബാർ സഭ. വൈദികനെന്ന നിലയിലുള്ള പ്രവർത്തനം പോരെന്ന് കാണിച്ച് ഫാദർ അഗസ്റ്റിൻ വട്ടോളിയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ് സഭയെന്നാണ് വിമർശനം. വിശുദ്ധ കുർബാന ഉൾപ്പടെയുള്ള കാര്യങ്ങൾ അർപ്പിക്കുന്നില്ലെന്ന ചൂണ്ടിക്കാട്ടി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ നോട്ടീസിന് ഫാ. അഗസ്റ്റിൻ വട്ടോളി മറുപടി നൽകിയിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ അന്വേഷണം പ്രഖ്യാപിച്ച് ഫാ. വട്ടോളിയ്ക്കെതിരെ സഭ നടപടിക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.

നവംബർ 14ന് കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി 12നാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്ക് നോട്ടീസ് നൽകിയത്. വൈദികനെന്ന നിലയിൽ പ്രവർത്തിക്കാത്തതിന് നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും നവംബർ 25നകം മറുപടി നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. സഭയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ സമൂഹത്തിൽ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളിൽനിന്ന് വിട്ടുനിന്നില്ലെങ്കിൽ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടിവരുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. കൂടാതെ വട്ടോളിയ്ക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും നോട്ടീസിലുണ്ട്.

ALSO READ- മുഖ്യമന്ത്രിയുടെ വാദം തെറ്റ്; രക്ഷാ പ്രവര്‍ത്തനത്തിന് ബില്‍ നല്‍കിയിട്ടില്ലെന്ന് നാവിക സേന

സമരം സഭയ്ക്ക് എതിരല്ലെന്നും സഭയ്ക്കുള്ളിൽ നിന്ന് നീതിക്കുവേണ്ടിയാണ് സമരത്തിൽ പങ്കെടുത്തതെന്നും ഫാ. വട്ടോളി നൽകിയ മറുപടിയിൽ വ്യക്തമാക്കി. കന്യാസ്ത്രീയ്ക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്നും സമരത്തിന് തലേദിവസമാണ് നോട്ടീസ് കിട്ടിയതെന്നും മറുപടിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെ സഭയ്ക്ക് എതിരാകുമെന്നും ഫാ. വട്ടോളി ചോദിക്കുന്നു.

ഫാ. വട്ടോളി കൺവീനറായ സേവ് ഔർ സിസ്റ്റേഴ്സിന്‍റെ ആഭിമുഖ്യത്തിൽ വിവിധ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. നവംബർ 14ന് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സഭ വൈദികന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് നോട്ടീസിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. നേരത്തെ സഭയ്ക്ക് നാണക്കേടായി മാറിയ ഭൂമിയിടപാടിന് പിന്നിൽ നടന്ന കൃത്രിമത്വങ്ങള്‍ പുറത്തുകൊണ്ടുവന്നതിൽ പ്രധാനിയായിരുന്നു ഫാ. അഗസ്റ്റിൻ വട്ടോളി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നടപടി വന്നതോടെ ഫാ. അഗസ്റ്റിൻ വട്ടോളിയ്ക്കെതിരെ സഭയുടെ പ്രതികാര നടപടിയുണ്ടാകുമെന്ന് വ്യക്തമായിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ഇതിനിടയിലാണ് കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഫാ. വട്ടോളി രംഗത്തെത്തിയത്. എറണാകുളം ഹൈക്കോടതി ജംങ്ഷനിൽ എസ്ഒഎസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ രണ്ട് ആഴ്ചയോളം നീണ്ട സമരത്തിന് ഒടുവിലായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. സമരത്തിന് നേതൃത്വവുമായി ഫാ. വട്ടോളി രംഗത്തിറങ്ങിയതും സഭാ നേതൃത്വത്തെ ചൊടിപ്പിച്ചുവെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

ഫാ. വട്ടോളിയുടെ പൗരോഹിത്യ പ്രവര്‍ത്തിയില്‍ വീഴ്ചയുണ്ടെന്ന് എടുത്തുകാണിക്കാൻ വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറാകുന്നില്ലെന്ന ആരോപണമാണ് സഭാനേതൃത്വം പ്രധാനമായും ആയുധമാക്കുന്നത്. വിരളമായി മാത്രമാണ് ഫാ. വട്ടോളി വിശുദ്ധ കുർബാന അർപ്പിക്കുന്നത്. വിശ്വാസികൾക്കിടയിൽ ഫാ. വട്ടോളിയുടെ വൈദികജീവിതവും വിശ്വാസവും സംശയാസ്പദമാകുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. കുർബാന വേളയിൽ മേജർ ആർച്ച് ബിഷപ്പിനെ സ്മരിച്ചുകൊണ്ട് സംസാരിക്കണമെന്ന സഭാനിയമവും ഫാ. വട്ടോളി പാലിക്കാറില്ലെന്ന് സീറോ മലബാർ സഭ നൽകിയ നോട്ടീസിൽ ആരോപിക്കുന്നു. ഇത്തരത്തിൽ സഭാ നിയമം തുടർച്ചയായി ലംഘിക്കുന്നത് ശിക്ഷാർഹമാണെന്നും സഭ വ്യക്തമാക്കുന്നുണ്ട്.

Also Read രക്ഷാപ്രവർത്തനം: വ്യോമസേന 25 കോടി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി

എന്നാൽ ഫാ. വട്ടോളിയ്ക്കെതിരെ പ്രതികാര നടപടിയുമായി നീങ്ങുകയാണ് സഭയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഫാ. വട്ടോളി ഒറ്റയ്ക്കല്ല സമരത്തിൽ പങ്കെടുത്തത്. സഭയിലെ കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാൻവേണ്ടി മറ്റു വൈദികർക്കൊപ്പമാണ് അദ്ദേഹം സമരത്തിൽ പങ്കെടുത്തത്. സമരം ആസൂത്രണം ചെയ്തതും സംഘടിപ്പിച്ചതും പരാതിക്കാരിയുടെ കുടുംബാംഗങ്ങളാണെന്നും ഫാ. വട്ടോളിയെ അനുകൂലിക്കുന്നവർ പറയുന്നു. നേരത്തെ ഫാ. വട്ടോളിയ്ക്ക് പിന്തുണയുമായി അങ്കമാലി അതിരൂപതയിലെ മുപ്പതോളം വൈദികർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടിനെ നേരിൽ കണ്ടിരുന്നു.

കടപ്പാട്- ഫസ്റ്റ് പോസ്റ്റ്
First published: December 3, 2018, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading