സിറോ മലബാർ സഭ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം ഇന്ന്

വത്തിക്കാൻ ഉത്തരവിനെയും കർദിനാളിനെയും അംഗീകരിക്കില്ലെന്ന് വൈദിക സമിതി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അടിയന്തര സിനഡ് ചേരുന്നത്

Rajesh V | news18
Updated: July 5, 2019, 7:27 AM IST
സിറോ മലബാർ സഭ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം ഇന്ന്
syro malabar
  • News18
  • Last Updated: July 5, 2019, 7:27 AM IST
  • Share this:
കൊച്ചി: സിറോ മലബാർ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം ഇന്ന്. സഭയിലെ ഇപ്പോഴത്തെ ആഭ്യന്തര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. അഞ്ച് അംഗങ്ങളുള്ള സ്ഥിരം സിനഡ് ആണ് ചേരുക. വത്തിക്കാൻ ഉത്തരവിനെയും കർദിനാളിനെയും അംഗീകരിക്കില്ലെന്ന് വൈദിക സമിതി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് സ്ഥിരം സിനഡ് അടിയന്തരമായി വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്. വൈദിക സമിതി നിലപാട് തുടർന്നാൽ പ്രാർത്ഥന ചടങ്ങുകളെയടക്കം ബാധിക്കുന്ന സ്ഥിതിയാണ്. അതോടൊപ്പം വിമത വൈദികർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വൈകിട്ട് മൂന്നിനാണ് സിനഡ് ചേരുക. തൃശ്ശൂർ രൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി രൂപത മെത്രാൻ ജോർജ് ഞരളക്കാട്ട്, കോട്ടയം രൂപതാ മെത്രാൻ മാത്യു മൂലക്കാട്ടിൽ, എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവരാണ് കർദിനാളിനെ കൂടാതെയുള്ള മറ്റംഗങ്ങൾ. മനത്തോട്ടത്ത് വത്തിക്കാനിൽ ആയതിനാൽ പകരമുള്ള അംഗത്തെ മറ്റംഗങ്ങൾ ചേർന്ന് തീരുമാനിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ നിലവിലെ സ്ഥിതിഗതികൾ തന്നെയാകും പ്രധാന ചർച്ചാവിഷയം. ഓഗസ്റ്റിലാണ് സഭയുടെ മുഴുവൻ സിനഡ് ചേരുക.

First published: July 5, 2019, 7:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading