കൊച്ചി: ലവ് ജിഹാദ്, പൗരത്വ വിവാദങ്ങളിൽ വിശദീകരണവുമായി സിറോ മലബാർ സഭ. ലവ് ജിഹാദിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലിം വിരുദ്ധ നീക്കമായി പ്രചരിപ്പിക്കുന്നത് ശരിയല്ല. മുസ്ലിംകളെ സാഹോദര്യത്തിന്റെ കണ്ണുകളിലൂടെയാണ് സീറോ മലബാര്‍ സഭ എന്നും കാണുന്നതെന്ന് സഭ വ്യക്തമാക്കുന്നു. അതേസമയം ക്രിസ്ത്യൻ പെൺകുട്ടികൾ ലവ് ജിഹാദ് കുരുക്കിൽപ്പെടുന്നുവെന്ന സിനഡ് വിലയിരുത്തലിൽ മാറ്റം വരുത്താൻ സഭ തയ്യാറായിട്ടില്ല.
സഭ പറഞ്ഞത് സംഘപരിവാർ അനുകൂല നിലപാടായി ചിത്രീകരിക്കരുത്. ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചു സഭയ്ക്ക് ധാരണയുണ്ട്. ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും സഭ ആവശ്യപ്പെടുന്നു.
പൗരത്വ നിയമത്തിലെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും സിറോ മലബാർ സഭ വ്യക്തമാക്കുന്നു. തിരിച്ചുപോകാന്‍ ഇടമില്ലാത്ത അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കണമെന്നാണു സഭ നിലപാടെന്നും വിശദീകരണത്തിൽ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.