നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂമി ഇടപാടിൽ കർദിനാളിനും വീഴ്ച പറ്റിയെന്ന് സിനഡ്; മാർ ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപത ഭരണ ചുമതല ഒഴിഞ്ഞു

  ഭൂമി ഇടപാടിൽ കർദിനാളിനും വീഴ്ച പറ്റിയെന്ന് സിനഡ്; മാർ ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപത ഭരണ ചുമതല ഒഴിഞ്ഞു

  ബിഷപ്പിനെയും വൈദികർക്കെതിരെയും മൊഴി നൽകിയത് സിനഡ് അറിയാതെയാണെന്നാണ് വിശദീകരണം. ഇതിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായെന്നു സിനഡ് സംശയിക്കുന്നു

  Mar George Alanchery

  Mar George Alanchery

  • Share this:
   കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ അടക്കമുള്ളവർക്ക് വീഴ്ച സംഭവിചെന്ന് സിനഡ്. എന്നാൽ കർദിനാൾ അടക്കമുള്ളവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നു സിനഡ് വ്യക്തമാക്കി. ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ചവരുടെ വികാരം സിനഡ് മനസിലാക്കുന്നു. വ്യജ രേഖയുടെ ഉറവിടം കണ്ടെത്തണമെന്നും സിനഡ് ആവശ്യപ്പെട്ടു. അതിനിടെ കാർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം -അങ്കമാലി അതിരൂപത ഭരണ ചുമതല ഒഴിഞ്ഞു.

   ബിഷപ്പിനെയും വൈദികർക്കെതിരെയും മൊഴി നൽകിയത് സിനഡ് അറിയാതെയാണെന്നാണ് വിശദീകരണം. ഇതിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായെന്നു സിനഡ് സംശയിക്കുന്നു. സഭ സുതാര്യ സമിതി, ഇന്ത്യൻ കാത്തലിക് ഫോറം, അൽമായ മുന്നേറ്റ സമിതി, അൽമായ സംരക്ഷണ സമിതി, വേൾഡ് ക്രിസ്ത്യൻ കൗൺസിൽ എന്നിവയെ സഭ അംഗീകരിക്കുന്നില്ല.

   വീണ്ടും ശശി തരൂർ: പ്രധാനമന്ത്രിയുടെ ഭാഷാ വെല്ലുവിളിക്ക് ട്വീറ്റിലൂടെ തരൂരിന്‍റെ പിന്തുണ

   കാർദിനാൾ മാർ ജോർജ് ആലഞ്ചേരി ചുമതല ഒഴിഞ്ഞതോടെ മാണ്ഡ്യ രൂപത ബിഷപ് ആയിരുന്ന ആന്‍റണി കരിയൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പാവും. മാർ ജോർജ് ആലഞ്ചേരിക്ക് സഭയുടെ ഭരണകാര്യ ചുമതലയുടെ അധികാരം നഷ്ടപ്പെട്ടു. ജോസ് പുത്തൻ വീട്ടിൽ ഫരീദാബാദ് രൂപത സഹായ മെത്രാനാകും.
   First published:
   )}