വ്യാജരേഖക്കേസ്: നിലപാട് കടുപ്പിച്ച് സിറോ മലബാർ സഭ വൈദികസമിതി
വ്യാജരേഖക്കേസ്: നിലപാട് കടുപ്പിച്ച് സിറോ മലബാർ സഭ വൈദികസമിതി
കർദിനാളിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ ഉണ്ടാക്കിയിട്ടില്ലന്നും യഥാര്‍ഥ രേഖകളെ വ്യാജമാക്കിമാറ്റാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് വൈദിക സമിതിയുടെയും എ.എം.ടിയുടെയും നിരീക്ഷണം
കൊച്ചി: സീറോ മലബാര്‍ സഭ വ്യാജരേഖക്കേസില്‍ വൈദിക സമിതിയും എഎംടിയും നിലപാട് കടുപ്പിക്കുന്നു. അറസ്റ്റിലായ ആദിത്യനെ മണിക്കൂറുകൾ മുന്നേ അനധികൃതമായി കസ്റ്റഡിയിലെടുത്തതായും വൈദികൻ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമിക്കുന്നതായും കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. ഇതിനെതിരെ ജനീകീയ പ്രക്ഷോഭമാരംഭിക്കാനും തീരുമാനിച്ചു.
കർദിനാളിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ ഉണ്ടാക്കിയിട്ടില്ലന്നും യഥാര്‍ഥ രേഖകളെ വ്യാജമാക്കിമാറ്റാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് വൈദിക സമിതിയുടെയും എ.എം.ടിയുടെയും നിരീക്ഷണം. അതേസമയം മെയ് 31 വരെ റിമാൻഡ് ചെയ്ത ആദിത്യക്ക് നിയമ സഹായം ഉറപ്പു വരുത്താനും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വ്യാജ രേഖ കേസിൽ കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റിന് പിന്നാലെ ഫാ: ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി എ.എം.ടിയും വൈദിക സമിതിയും രംഗത്ത് വന്നിരിക്കുന്നത്. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ആദിത്യയെ 72 മണിക്കൂര്‍ അന്യായമായാണ് പൊലീസ് കസ്റ്റഡിയില്‍ വച്ചതെന്നും ഫാ: ടോണി കല്ലൂരിനെ പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് സംഘടനകളുടെ വിലയിരുത്തൽ.
കൊരട്ടി സാന്തോം പള്ളി വികാരി ടോണി കല്ലൂർ കാടന്റെ നിർദേശപ്രകാരമാണ് രേഖ നിര്‍മ്മിച്ചതെന്നാണ് അറസ്റ്റിലായ ആദിത്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വ്യാജരേഖ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ച കല്ലൂക്കാരന്‍ കേസില്‍ പ്രതിയാവില്ലന്ന് ആദിത്യക്ക് ഉറപ്പ് നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് ഇടവക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.