• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഭയാ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സിറോ മലബാർ സഭാ; കേസ് അന്വേഷണത്തിന്‍റെ നാൾ വഴികളിൽ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്ന് മുഖപ്രസംഗം

അഭയാ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സിറോ മലബാർ സഭാ; കേസ് അന്വേഷണത്തിന്‍റെ നാൾ വഴികളിൽ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്ന് മുഖപ്രസംഗം

അഭയയ്ക്ക് നീതി കൊടുക്കാനുളള ശ്രമത്തിനിടയിൽ മറ്റുളളവർക്ക് നീതി നിഷേധിക്കപ്പെട്ടോ എന്നും സംശയവുമുള്ളതായി മുഖപ്രസംഗത്തിൽ പറയുന്നു

Syro Malabar Sabha

Syro Malabar Sabha

  • Share this:
    അഭയാ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്‍റെ മുഖപ്രസംഗം. കോടതി വിധിയിലൂടെ ഉണ്ടായത് സമ്പൂർണ്ണ സത്യമാണോയെന്ന് സംശയമുണ്ടെന്നും കേസന്വേഷണത്തിന്‍റെ നാൾ വഴികളിൽ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്നും മുഖപ്രസംഗം പറയുന്നു. അനീതിയുടെ അഭയാപഹരണം എന്ന പേരിലാണ് എഡിറ്റോറിയൽ. അൽപ സത്യങ്ങളും, അർധസത്യങ്ങളും തെരുവ് മാധ്യമങ്ങളിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നും കേസന്വേഷണത്തിൻ്റെ നാൾവഴികളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതി സാംസ്കാരിക കേരളത്തിൻ്റെ അപചയ വൈകൃതമാണെന്നും എഡിറ്റോറിയൽ പറയുന്നു.

    അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കൊട്ടൂരും സിസ്റ്റർ സ്റ്റെഫിയും മേൽക്കോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് സത്യദീപത്തിന്‍റെ എഡിറ്റോറിയൽ എന്നതും ശ്രദ്ധേയമാണ്. അഭയയ്ക്ക് നീതി കൊടുക്കാനുളള ശ്രമത്തിനിടയിൽ മറ്റുളളവർക്ക് നീതി നിഷേധിക്കപ്പെട്ടോ എന്നും സംശയവുമുള്ളതായി മുഖപ്രസംഗത്തിൽ പറയുന്നു.

    Also Read Mammootty Mohanlal | ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

    പൊതുബോധ നിർമിത കഥയായ ലൈഗിക കൊലയെന്ന ജന പ്രിയ ചേരുവ വിധിയിലും വിന്യസിക്കപ്പെട്ടെന്ന് സംശയിക്കുന്നവരുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വിചാരണ തീരും മുമ്പേ സാമൂഹ്യമാധങ്ങൾ വഴി വിധി വന്നുവെന്ന വൈരുദ്ധ്യവുമുണ്ടെന്നും വൈകിവന്ന വിധിയിൽ അഭയനീതി പൂർത്തീകരിക്കപ്പെടുക മേൽക്കോടതിയിലെന്നും മുഖപ്രസംഗം പറയുന്നു. അഭയ നീതി പുറത്തിയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിൻ്റെ ഉത്തരം മേൽക്കോടതിയിലാണ്. അഭയയ്ക്ക് നീതി നേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതി നിഷേധിക്കപ്പെട്ടുവോയെന്ന് സംശയം ഉണ്ട്. ആൾക്കുട്ട നീതിയുടെ നിഷേധാത്മക ചിത്രം കൂടിയാണ് വിധിയെന്നും കോടതി വിധിയിലുടെ ഇപ്പോൾ വന്നത് സമ്പൂർണ സത്യമോയെന്ന് സംശയം ഉണ്ടെന്നും സത്യദീപം പറയുന്നു.

    വൈകുന്ന നീതി അനീതിയാണ്. ആൾക്കൂട്ടത്തിന്‍റെ അന്ധനീതിയിൽ അമ‍ർന്നുപോയ ആനേകായിരങ്ങൾ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലെ നിശബ്ദ നിലവിളികളായി തുടരുന്നുണ്ടെന്നും ജനകീയ സമ്മ‍ർദ്ദത്തെയും മാധ്യമവിചാരണയേയും അതിജയിച്ച് നീതി ജലം പോലെ നീതിന്യായ കോടതിയിലും ദൈവത്തിന്‍റെ കോടതിയിലും ഒഴുകട്ടെ എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്. കേസിലെ അന്തിമ വിധി തീർപ്പാലും ചോദ്യങ്ങൾക്ക് വിരാമമാകില്ലെന്നും സത്യദീപം പറയുന്നു.
    Published by:user_49
    First published: