സീറോ മലബാര്‍ സഭ സിനഡിനു ഇന്ന് തുടക്കം

News18 Malayalam
Updated: January 7, 2019, 7:38 AM IST
സീറോ മലബാര്‍ സഭ സിനഡിനു ഇന്ന് തുടക്കം
syro malabar
  • Share this:
കൊച്ചി: സീറോ മലബാര്‍ സഭ സിനഡിനു ഇന്ന് തുടക്കം. എറണാകുളം അങ്കമാലി രൂപതയുടെ ഭരണം വത്തിക്കാന്‍ ഇടപെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയതിനു ശേഷം ഉള്ള ആദ്യ സിനഡ് കൂടിയാണിത്. 11 ദിവസം നീണ്ടു നില്‍ക്കുന്ന സിനഡ്, സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഭൂമി വിവാദം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ സിനഡ് നടക്കുന്നത്. അന്നത്തെ തീരുമാനപ്രകാരം ഭൂമി വിവാദം സംബന്ധിച്ച് അന്വേഷിക്കുന്നതിന് സിനഡല്‍ കമീഷനെ നിയോഗിച്ചു. ഇവരുടെ ശുപാര്‍ശപ്രകാരമായിരുന്നു സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിന് ഭരണ ചുമതല നല്കിയത്. പിന്നീട് വത്തിക്കാന്‍ ഇടപെട്ട് എറണാകുളം-അങ്കമാലി അതിരൂപത ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ കൈമാറുകയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആലഞ്ചേരിയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Also Read: തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ഭൂമി വിവാദം സംബന്ധിച്ച വിഷയങ്ങള്‍ ഇക്കുറിയും സിനഡില്‍ ചര്‍ച്ചയായേക്കും. എറണാകുളം-അങ്കമാലി അതിരൂപത ഇപ്പോഴുള്ള അപ്പോസ്തലിക അഡ്മിനിസ്‌ട്രേറ്റീവ് എന്നതിന് പകരം മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കാന്‍ ശുപാര്‍ശ ചെയ്യുമോ എന്നാണ് അറിയാനുള്ളത്. അങ്ങനെയെങ്കില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്ഥാനിക പദവികള്‍ നല്‍കി മറ്റ് രൂപതയിലേക്ക് നീക്കുന്നതും ചര്‍ച്ചയാകും.

Dont Miss: വി മുരളീധരന്‍ എംപിയുടെ വീടിനുനേരെ ബോംബേറ്; പാര്‍ലമെന്റിന് പുറത്ത് ബിജെപി പ്രതിഷേധിക്കും

അതേസമയം സിനഡ് സംബന്ധിച്ച കാര്യങ്ങള്‍ വൈദിക സമിതിയുമായോ വിശ്വാസി സമൂഹവുമായോ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല എന്ന പരാതിയുമുണ്ട്. ഇതുസംബന്ധിച്ച് വൈദികരും വിശ്വാസികളും സിനഡില്‍ നേരിട്ട് പരാതി നല്‍കും. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ് നടക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 62 മെത്രാന്മാരും പങ്കെടുക്കും. സഭയുടെ 27-ാമതു സിനഡിന്റെ ഒന്നാമത്തെ സെഷനാണു ഇന്ന് ആരംഭിക്കുന്നത്.
First published: January 7, 2019, 7:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading